തെന്നിന്ത്യന്‍ നായിക തൃഷ കൃഷ്ണന്‍ സിനിമാഭിനയം നിര്‍ത്തുന്നതായി അഭ്യൂഹം. തമിഴ് സിനിമ കോളമിസ്റ്റ് ആനന്ദന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് പുതിയ അഭ്യൂഹങ്ങള്‍ നിറയുന്നത്. അഭിനയം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് അമ്മയുമായി നടി സംസാരിച്ചതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഈ അടുത്ത് ഒരു അഭിമുഖത്തിലാണ് തൃഷ അഭിനയം നിര്‍ത്തുന്നതായി ആനന്ദന്‍ വെളിപ്പെടുത്തിയത്. നടിക്ക് അഭിനയം മടുത്തതായും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാലും സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് നടി എന്നുമാണ് ആനന്ദന്‍ പറഞ്ഞത്. മാത്രമല്ല ഇക്കാര്യത്തെച്ചൊല്ലി നടിയും അമ്മയുമായി വാഗ്വാദം തന്നെ ഉണ്ടായെന്നും ആനന്ദന്‍ പറയുന്നു. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനോട് അമ്മയ്ക്ക് താത്പര്യമില്ലെന്നാണ് വിവരം.
ഇതിന് പിന്നാലെ നടി സിനിമ വിട്ട് വിജയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി പ്രചാരണങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ടൊവിനോ നായകനായ മലയാളം ചിത്രം ഐഡന്റിറ്റിയാണ് ഒടുവില്‍ പുറത്തിറങ്ങിയ തൃഷയുടെ ചിത്രം. വിവിധ ഭാഷകളിലായി നിരവധി സിനിമകളാണ് തൃഷയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. അജിത്തിനൊപ്പം വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങള്‍ റിലീസ് കത്ത് നില്‍പ്പുണ്ട്. കൂടാതെ കമല്‍ഹാസന്‍-മണിരത്നം ടീമിന്റെ തഗ് ലൈഫ്, സൂര്യ 45 എന്നിങ്ങനെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
തൃഷ സിനിമ ഉപേക്ഷിക്കുന്നു? വിജയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതായി അഭ്യൂഹം; അമ്മയുടെ വാക്ക് മറികടന്ന് നടിയുടെ തീരുമാനത്തിലേക്കെന്ന് സൂചന. തെന്നിന്ത്യന്‍ നായിക തൃഷ കൃഷ്ണന്‍ സിനിമാഭിനയം നിര്‍ത്തുന്നതായി അഭ്യൂഹം. തമിഴ് സിനിമ കോളമിസ്റ്റ് ആനന്ദന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് പുതിയ അഭ്യൂഹങ്ങള്‍ നിറയുന്നത്. അഭിനയം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് അമ്മയുമായി നടി സംസാരിച്ചതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.