നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചണ്ഡീഗഢില്‍ നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൃഷയുടെ ഭാവി വരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇരു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളായി സൗഹൃദമുണ്ടെന്നാണ് സൂചന.
അടുത്തിടെ വിവാഹത്തെക്കുറിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങളോട് തൃഷ പ്രതികരിച്ചിരുന്നു. ശരിയായ ആളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്ന് നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിനുള്ള ശരിയായ സമയം ഇതുവരെ വന്നിട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തൃഷയുടെ വിവാഹ വാര്‍ത്തകളോട് അവരുടെ മാതാപിതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു. അതേസമയം വിവാഹ വാര്‍ത്തകള്‍ സംബന്ധിച്ച് യാതൊരുവിധ പ്രതികരണവും നടിയോ നടിയുടെ കുടുംബമോ നടത്തിയിട്ടില്ല.
നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015 ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു.