Latest News

'സിംഗിള്‍ ചൈല്‍ഡ് സിന്‍ഡ്രോം ആയതിനാല്‍ ഒരാളുമായി മുറി പങ്കിടുന്നത് ബുദ്ധിമുട്ടാണ്'; ഒറ്റക്ക് ജീവിക്കുന്നതാണ് ഇഷ്ടം; ജീവിതത്തില്‍ ഇപ്പോള്‍ നല്ല സമാധാനമുണ്ടെന്നും തൃഷ

Malayalilife
 'സിംഗിള്‍ ചൈല്‍ഡ് സിന്‍ഡ്രോം ആയതിനാല്‍ ഒരാളുമായി മുറി പങ്കിടുന്നത് ബുദ്ധിമുട്ടാണ്'; ഒറ്റക്ക് ജീവിക്കുന്നതാണ് ഇഷ്ടം; ജീവിതത്തില്‍ ഇപ്പോള്‍ നല്ല സമാധാനമുണ്ടെന്നും തൃഷ

തനിക്ക് 'സിംഗിള്‍ ചൈല്‍ഡ് സിന്‍ഡ്രോം' ഉണ്ടെന്നും ആരുമായും മുറി പങ്കിടാന്‍ താല്പര്യമില്ലെന്നും വെളിപ്പെടുത്തി തൃഷ കൃഷ്ണന്‍. നിലവില്‍ ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ സംതൃപ്തയാണെന്നും വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ച നടി വ്യക്തമാക്കി. ജീവിതത്തിലെ വളരെ സമാധാനപരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഒറ്റക്കായതില്‍ ബുദ്ധിമുട്ടുള്ള സമയമുണ്ടായിരുന്നെന്നും താരം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒറ്റക്ക് ജീവിക്കുന്നത് ഇഷ്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. 

1999-ല്‍ അരങ്ങേറ്റം കുറിച്ച തൃഷ, 40-ാം വയസ്സിലും നായികയായി തിളങ്ങുകയാണ്. 2025-ല്‍ പുറത്തിറങ്ങാനിരിക്കുന്ന 'ഐഡന്റിറ്റി', 'വിടാമുയാര്‍ച്ചി', 'ഗുഡ് ബാഡ് അഗ്ലി', 'തഗ് ലൈഫ്' തുടങ്ങിയ ചിത്രങ്ങളില്‍ താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമാ ജീവിതത്തിനൊപ്പം വ്യക്തി ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ താരം വിവാഹിതയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ തള്ളിക്കളഞ്ഞിരുന്നു.

ഒരു അഭിമുഖത്തില്‍, താന്‍ ജീവിതത്തിലെ വളരെ സമാധാനപരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഒറ്റയ്ക്കായതില്‍ വിഷമമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആ അവസ്ഥ ആസ്വദിക്കുകയാണെന്നും തൃഷ പറഞ്ഞിരുന്നു. 'സിംഗിള്‍ ചൈല്‍ഡ് സിന്‍ഡ്രോം' വളരെ കൂടുതലായതിനാല്‍ ആരുമായും മുറി പങ്കിടുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് കരുതുന്നതായും താരം വ്യക്തമാക്കി. 

'മണിരത്‌നം' സംവിധാനം ചെയ്ത 'തഗ് ലൈഫ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലും താരം വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി. വിവാഹ സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നില്ലെന്നും വിവാഹിതയായാലും ഇല്ലെങ്കിലും ജീവിതത്തില്‍ സംതൃപ്തയാണെന്നും തൃഷ പറഞ്ഞു. ഈ വിഷയത്തില്‍ മുന്‍പും താരം ഇതേ നിലപാട് തന്നെയായിരുന്നു പുലര്‍ത്തിയിരുന്നത്.
 

Trisha Krishnan once revealed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES