മലയാളികളുടെ പ്രിയ നടന്‍ ടൊവിനോ തോമസി ന്റെയും ഭാര്യ ലിഡിയയുടെയും പത്താവ വിവാഹവാര്‍ഷികദിനത്തില്‍ ടൊവിനോ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അതിശയകരമായ സ്‌നേഹത്തിന്റെയും ഒരുമയുടെയും ഒരു പതിറ്റാണ്ട് ആഘോഷിക്കുന്നു! ഓരോ നിമിഷവും സന്തോഷം സമ്മാനിക്കുന്ന സാഹസികതയാണ്, ഇനിയും വരാനിരിക്കുന്ന അവിശ്വസനീയമായ യാത്രകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഓര്‍മ്മകള്‍ ഉണ്ടാക്കാനും ഒരുമിച്ച് ചിരിക്കാനും സ്‌നേഹം നിലനിര്‍ത്താനും... ഇനിയും ഒരുപാട് മനോഹരമായ വര്‍ഷങ്ങള്‍ക്ക് ആശംസകള്‍!,' എന്നാണ് ടൊവിനോ കുറിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കുന്നത്.പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ നിന്ന് തുടങ്ങിയ പ്രണയമാണ് ഇവിടെ വരെ എത്തിയതെന്ന് ടൊവിനോ ഒരിക്കല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
2014 ലായിരുന്നു ഇവരുടെ വിവാഹം. രണ്ടു കുട്ടികളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. ഇസയും തഹാനും.