ഒരു സിനിമ സക്‌സസ് ആയി കഴിയുമ്പോള്‍ ആണ് നമ്മുടെ ശമ്പളം തീരുമാനിക്കപ്പെടേണ്ടത് എന്നാണ് ഞാന്‍ വിശ്വസി ക്കുന്നത്; വലിയ ഹിറ്റ് ആയില്ലെങ്കില്‍ വലിയ ശമ്പളവും തരേണ്ട;  അന്വേഷിപ്പിന്‍ കണ്ടെത്തും ഇന്ന് തിയേറ്ററിലെത്തുമ്പോള്‍ ടോവിനോയുടെ വാക്കുകളും കൈയ്യടി നേടുന്നു

Malayalilife
topbanner
 ഒരു സിനിമ സക്‌സസ് ആയി കഴിയുമ്പോള്‍ ആണ് നമ്മുടെ ശമ്പളം തീരുമാനിക്കപ്പെടേണ്ടത് എന്നാണ് ഞാന്‍ വിശ്വസി ക്കുന്നത്; വലിയ ഹിറ്റ് ആയില്ലെങ്കില്‍ വലിയ ശമ്പളവും തരേണ്ട;  അന്വേഷിപ്പിന്‍ കണ്ടെത്തും ഇന്ന് തിയേറ്ററിലെത്തുമ്പോള്‍ ടോവിനോയുടെ വാക്കുകളും കൈയ്യടി നേടുന്നു

ലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട താരമാണ് നടന്‍ ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ കരിയര്‍ ആരംഭിച്ച ടൊവിനോ ഇന്ന് മലയാള സിനിമയിലെ യുവ താരനിരയില്‍ ശ്രദ്ധേയനാണ്. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ടൊവിനോ നായകനായി എത്തുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തുന്ന അഭിമുഖങ്ങളില്‍ ഒന്നില്‍ സിനിമയില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തെ കുറിച്ച് താരം തുറന്നു സംസാരിക്കുകയാണ്.

ഞാനൊരു നല്ല പ്രൊഡ്യൂസര്‍ ആയതുകൊണ്ടല്ല സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യുന്നത്. എനിക്ക് അങ്ങനെ വലിയ പ്രൊഡ്യൂസര്‍ ആകണമെന്ന് ആഗ്രഹവുമില്ല. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന സിനിമ പ്രൊഡ്യൂസ് ചെയ്തത് എന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ട് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയാണ്. ഞാന്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ചത് കൊണ്ട് പ്രൊഡ്യൂസര്‍മാരുടെ പേര് വരുമ്പോള്‍ കോ പ്രൊഡ്യൂസറായി എന്റെ പേരും വന്നു. അന്ന് ടോവിനോ തോമസ് പ്രൊഡക്ഷന്‍സ് ഉണ്ടായിരുന്നില്ല. ആ പടം ബിസിനസായി കഴിഞ്ഞപ്പോള്‍ എനിക്ക് എന്റെ ശമ്പളം ലഭിച്ചു. അത് ഞാന്‍ ചോദിച്ചത് കൊണ്ടല്ല. ജനറലി ഒരു സിനിമ സക്‌സസ് ആയി കഴിയുമ്പോള്‍ ആണ് നമ്മുടെ ശമ്പളം തീരുമാനിക്കപ്പെടേണ്ടത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വലിയ ഹിറ്റായി കഴിഞ്ഞാല്‍ വലിയ ശമ്പളം തരട്ടെ. അത്ര വലിയ ഹിറ്റ് ആയില്ലെങ്കില്‍ അത്ര വലിയ ശമ്പളവും തരേണ്ട. ഇത് രണ്ടും വേണം. അല്ലാതെ ഒരു സിനിമ വലിയ ഹിറ്റ് ആയാല്‍ ചെറിയ ശമ്പളം അഭിനയിച്ചവര്‍ക്ക് തരുന്നത് മാത്രമേ ബുദ്ധിമുട്ടുള്ളു. ഞാന്‍ അദൃശ്യജാലകങ്ങള്‍, കള, വഴക്ക് എന്നീ സിനിമകള്‍ എനിക്ക് സിനിമയായി കാണണം എന്ന് തോന്നിയ പോലത്തെ സിനിമകള്‍ ആണ്.

അത് ഒന്നും ഒരിക്കലും വലിയ ഇന്‍വെസ്റ്റ്മെന്റ് എന്നോ കോടിക്കണക്കിന് രൂപയുടെ ഇന്‍വെസ്റ്റ്മെന്റ് എന്നോ പറയാന്‍ പറ്റുന്ന സിനിമകള്‍ അല്ല. അതില്‍ ഞാന്‍ പ്രൊഡക്ഷന്‍ പാര്‍ട്ണര്‍ ആണ്. അതില്‍ ഈ ശമ്പളം വാങ്ങിക്കല്‍ മാത്രമല്ല ഞാന്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു സിനിമകളുടെ പ്രൊഡക്ഷനിലേക്ക് ഫണ്ട് ഇറങ്ങട്ടെ എന്റെ കാര്യം അത് കഴിഞ്ഞിട്ട് നമുക്ക് തീരുമാനിക്കാം. കള എനിക്കോ അതിന്റെ ഡയറക്ടര്‍ക്കോ അതിന്റെ സിനിമാറ്റോഗ്രാഫര്‍ക്കോ ഒരു രൂപപോലും വരുമാനം കിട്ടിയിട്ടുള്ള സിനിമ അല്ല. പക്ഷെ കള എന്ന സിനിമ എന്റെ മറ്റുള്ള സിനിമകളേക്കാള്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച ഒരു സിനിമ ആണ്. മിന്നല്‍ മുരളിയും, ഫോറന്‍സിക്കും, കളയും, തല്ലുമാലയുമാണ് ആളുകള്‍ എന്റെ സിനിമയായി പറയുന്നത്. അതുകൊണ്ട് അതില്‍ നിന്നും പൈസയുടെ ബെനിഫിറ്റിനേക്കാള്‍ ഉപരി ഞങ്ങള്‍ ഒരുമിച്ച് നിന്നൊരു സിനിമ ചെയ്തു എന്നാണ് കണക്കാക്കുന്നത്. ലോകത്ത് ഭൂരിഭാഗം ആളുകളും ഒരു പണിയും ചെയ്യാതെ വീട്ടില്‍ ഇരിക്കുന്ന സമയത്തതാണ് ഞങ്ങള്‍ ഇറങ്ങി ആ സിനിമ ഷൂട്ട് ചെയ്തത്. ലോക്ക് ഡൗണ്‍ കഴിഞ്ഞ സമയത്ത് ആയിരുന്നു. അത് സമയ നഷ്ടമായിട്ടോ സാമ്പത്തിക നഷ്ടമായിട്ടോ തോന്നിയിട്ടില്ല. ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്നത് അതില്‍ നിന്നും കുറെ പൈസ ഉണ്ടാക്കാം എന്ന് കരുതിയല്ല. ഡോക്ടര്‍ ബിജുവിന്റെ സിനിമ ചെയ്യാന്‍ പോകുന്നത് അങ്ങിനെയാണ്. എന്റെ ശമ്പളം അവിടെ നില്‍ക്കട്ടെ, സിനിമ നന്നായി വരട്ടെ എന്നിട്ട് കിട്ടുന്നത് അനുസരിച്ച് നോക്കാം എന്ന രീതിയിലാണ്. ചില സിനിമകള്‍ ചെയ്യുന്നത് അത്തരം ഒരു സംതൃപ്തിയ്ക്ക് കൂടി വേണ്ടീയാണ്'.

ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ടോവിനോ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ഇന്ന് തിയേറ്ററിലെത്തും. ചിത്രം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്  ആദം ജോണ്‍ ,  കടുവ  തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജിനു എബ്രഹാം തിരക്കഥ എഴുതുന്ന  അന്വേഷിപ്പിന്‍ കണ്ടെത്തും  കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 

ടൊവിനോയ്ക്ക് പുറമെ പ്രമോദ് വെളിയനാട്, സിദ്ദിഖ്, ഇന്ദ്രന്‍സ്, അര്‍ഥന ബിനു, വിനീത് തട്ടില്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വളരെ റിയലിസ്റ്റിക് ആയി, മുന്‍പെങ്ങും കാണാത്ത ആഖ്യാന രീതിയിലാണ്  അന്വേഷിപ്പിന്‍ കണ്ടെത്തും  പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക എന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ് ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 

കണ്ണൂര്‍ സ്‌ക്വാഡുമായി അന്വഷിപ്പിന്‍ കണ്ടെത്തും  സിനിമയ്ക്ക് സാമ്യമൊന്നും ഇല്ലെന്നും ടൊവിനോ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ സിനിമയുടെ റിലീസിന് മുന്‍പ് തന്നെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ  അന്വേഷിപ്പിന്‍ കണ്ടെത്തും  എന്ന ഈ ചിത്രത്തിന് ആ സിനിമയുടെ ആശയവുമായി യാതൊരു തരത്തിലുള്ള സാമ്യതകളും ഇല്ലെന്ന ബോധ്യമുണ്ട്. ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കുറ്റാന്വേഷണം ആണെങ്കിലും വ്യത്യസ്ത ദൃശ്യാനുഭവമാകും പ്രേക്ഷകര്‍ക്ക് ലഭിക്കുക എന്നും ടൊവിനോ ഉറപ്പ് നല്‍കി.

പൃഥ്വിരാജ് ചിത്രം  കാപ്പ യുടെ വിജയത്തിന് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രമാണ്  അന്വേഷിപ്പിന്‍ കണ്ടെത്തും . തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയനായ സംഗീതജ്ഞന്‍ സന്തോഷ് നാരായണന്റെ മലയാള അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സന്തോഷ് നാരായണന്‍ ഈണവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്ന ആദ്യ മലയാള സിനിമയാണ്  അന്വേഷിപ്പിന്‍ കണ്ടെത്തും തങ്കം  സിനിമയുടെ കാമറമാനായിരുന്ന ഗൗതം ശങ്കറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സൈജു ശ്രീധര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ കലാ സംവിധായകന്‍ ദിലീപ് നാഥാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സഞ്ജു ജെ, കോസ്റ്റ്യും ഡിസൈന്‍ : സമീറ സനീഷ്, മേക്കപ്പ് : സജീ കാട്ടാക്കട, പി ആര്‍ ഒ : ശബരി, വിഷ്വല്‍ പ്രൊമോഷന്‍സ് : സ്നേക്ക് പ്ലാന്റ് എന്നിവരാണ്  അന്വേഷിപ്പിന്‍ കണ്ടെത്തും  സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

tovino thomas film remunaration about movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES