ഗപ്പി, യു ടു ബ്രൂട്ടസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനിവാസനും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ആന്റ് ദ ഓസ്‌ക്കാര്‍ ഗോഡ് ടു.ആദാമിന്റെ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ അംഗീകാരം നേടിയ സംവിധായകന്‍ സലിം അഹമ്മദിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.സലിം കുമാര്‍, ഹരിശ്രീ അശോകന്‍, പൃഥ്വിരാജ്. ഇപ്പോഴിതാ, ഈ പട്ടികയിലേക്ക് പുതിയ ഒരാള്‍ കൂടി എത്തുകയാണ്. യൂത്ത് ഐക്കണ്‍ ടൊവിനോ തോമസ്. എന്നാല്‍, ടൊവിനോ സംവിധായകനാകുന്നത് സിനിമയിലാണെന്ന് മാത്രം.
ചിത്രത്തില്‍ ടൊവിനോ സംവിധായകന്റെ വേഷമാണ് ചെയ്യുന്നത്. സംവിധായകര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും അവര്‍ കടന്നു പോകുന്ന വഴികളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായെത്തുന്നു. അനു സിത്താരയാണ് നായിക. സലിം അഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ രചന.
മധു അമ്പാട്ടാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. അനുസിത്താര, മാലാ പാര്‍വതി,സിദ്ധിഖ്, സലീം കുമാര്‍, ലാല്‍, അപ്പാനി ശരത്ത്, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ലോസ് ആഞ്ചല്‍സ്, കാനഡ,ബോംബെ, ചെന്നൈ,തിരുവനന്തപുരം കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.