മലയാളികള്‍ക്ക് എന്നും പ്രയങ്കരനായി മാറിയിരിക്കുകയാണ് ടോവിനോ. ടൊവിനോ തോമസിനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ച്ത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു. പത്തേമാരി, ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സലിം അഹമ്മദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.മമ്മൂട്ടി നായകനായ പത്തേമാരി ആണ് സലിം അഹമ്മദ് സംവിധാനം ചെയ്ത അവസാന ചിത്രം.
ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു വില്‍ അപ്പാനി ശരതും പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിദ്ദിഖ്, ലാല്‍, ശ്രീനിവാസന്‍, സലിം കുമാര്‍, സെറീന വാഹബ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ദുല്‍ഖര്‍ സല്‍മാനെയായിരുന്നു ചിത്രത്തില്‍ നായകസ്ഥാനത്തേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ദുല്‍ഖറിന്റെ തിരക്കുകള്‍ കാരണം ടൊവിനോയെ തിരഞ്ഞെടുക്കുകയായിരുന്നു. ഒക്ടോബര്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രം അടുത്ത വര്‍ഷം ആയിരിക്കും റിലീസ് ചെയ്യുക.
അലെന്‍സ് മീഡിയ , കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദൃശ്യങ്ങള്‍ ഒരുക്കുന്നത് മധു അമ്ബാട്ടും സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും ആണ്. ബിജിപാല്‍ ആണ് സംഗീതം.