ടൊവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്‍റെ ഉമ്മാന്‍റെ പേര്. ചിത്രം ഡിസംബര്‍ 21 പ്രദര്‍ശനത്തിന് എത്തും. ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോസ് സെബാസ്റ്റ്യന്‍ ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫും സലീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ന്യൂബി സായ്പ്രിയയാണ് ടൊവിനോയുടെ നായികയായി വേഷമിടുന്നത്.
സിദ്ധിഖ്, ഹരീഷ് കണാരന്‍, ദിലീഷ് പോത്തന്‍, മാമുക്കോയ, ശാന്തി കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജോര്‍ഡി പ്ലാന്നേല്‍ ക്ലോസയാണ് എഡിറ്റിങ്ങ് മഹേഷ് നാരായണനും, സംഗീതം ഗോപി സുന്ദറുമാണ് നിര്‍വഹിക്കുന്നത്. തലശ്ശേരി, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍.