കളറിസ്റ്റ് എന്ന ടൈറ്റിൽ സിനിമ കാണുമ്പോൾ പലരും കണ്ടിട്ടുണ്ടാകും. പക്ഷെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ ഈ കളറിസ്റ്റിന്റെ ജോലി ശരിക്കും സിനിമയിൽ എന്താണ് എന്നറിയൂ.
തുറമുഖം എന്ന രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും ചെയ്ത സിനിമയിൽ കളറിസ്റ്റിന്റെ റോൾ വളരെ പ്രധാനപ്പെട്ടതാണ് എന്ന് മനസ്സിലാകും. കാരണം പഴയ ഒരു കാലത്തെ കാണിക്കുമ്പോൾ എത്രമാത്രം ശ്രദ്ധ അതിൽ വേണമെന്നത് കാമറ ചെയ്യുന്ന ആളെ പോലെ ചിന്തിക്കുന്ന ഒരാളായിരിക്കണം അതിനു വേണ കളർ നിശ്ചയിക്കുന്ന ആൾക്കും. അങ്ങനെ വളരെ മനോഹരമായി മൂന്നു കാലത്തെ തുറമുഖത്തിൽ കാണിക്കുന്നതിൽ ജയദേവ് തിരുവായ്പതി എന്ന സിനിമ കളറിസ്റ്റിനു വലിയ പങ്കുണ്ട്. അത് സിനിമ കാണുമ്പോൾ മനസ്സിലാക്കാനാകും.
ജയദേവ് തിരുവായ്പതിഒരു മികച്ച സിനിമാ കളറിസ്റ്റാകാനുള്ള യാത്ര ആരംഭിച്ചത് 1998-ലാണ് .
ഏതാണ്ടെല്ലാ ഇന്ത്യൻ ഭാഷകളിലെയും സിനിമകൾക്ക് പിന്നിൽ ജെ ഡിയുടെ പേരും കാണാം. ചലച്ചിത്ര രംഗത്തെ വലിയ സംവിധായകരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ അവാർഡ് നേടിയ ഫ്രോസൺ, ലയേഴ്‌സ് ഡയസ് തുടങ്ങിയ 120 ലേറെ ചലച്ചിത്രങ്ങൾ ജെ ഡി യുടെ ക്രെഡിറ്റിലുണ്ട്. ചാർലി, അന്നയും റസൂലും എന്നീ ചിത്രങ്ങൾക്ക് മികച്ച കളറിസ്റ്റിനുള്ള രണ്ട് സംസ്ഥാന അവാർഡുകളും ജയദേവ് തിരുവായ്പതി നേടിയിട്ടുണ്ട്. ഗാങ്‌സ് ഓഫ് വാസിപൂർ, രംഗ് ദേ ബസന്തി, ദേവ് ഡി, ചോക്കലേറ്റ് തുടങ്ങിയ കൾട്ട് സിനിമകൾ അദ്ദേഹത്തിന്റെ കരസ്പർശത്തിലുണ്ട്.
ജെ ഡിയുടെ കളറിങ് കാണാം മാർച്ച് 10 മുതൽ തീയറ്ററുകളിൽ. പഴയൊരു കാലം നമുക്ക് മുൻപിൽ കാണാം തുറമുഖത്തിലൂടെ. സുകുമാർ തെക്കേപ്പാട്ടും ജോസ് തോമസും ചേർന്നാണ്തുറമുഖം ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ ആണ് തുറമുഖം തീയറ്ററിൽ എത്തിക്കുന്നത്.