ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക് 'തലൈവി' ചിത്രീകരണം ആരംഭിച്ചു ;നായികയായി കങ്കണ റാവത്ത്, പ്രകാശ് രാജും അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളില്‍

Malayalilife
topbanner
ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക് 'തലൈവി' ചിത്രീകരണം ആരംഭിച്ചു ;നായികയായി കങ്കണ റാവത്ത്, പ്രകാശ് രാജും അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളില്‍

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന പുതിയ ചിത്രം തലൈവിയുടെ സിനിമയുടെ ചിത്രീകരണം തുടങ്ങി.കങ്കണ കങ്കണ റണൗത്താണ് ചിത്രത്തില്‍ നായികയായി എത്തുക .കരുണാനിധിയുടെ റോളിനായി നടന്‍ പ്രകാശ് രാജെത്തും എന്നാണ് സൂചന്. നടന്‍ അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

നീണ്ട നാളത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ചിത്രീകരണം തുടങ്ങുന്നത്.തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്. അടുത്ത വര്‍ഷം ആദ്യമായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക.അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന പങ്കയാണ് കങ്കണയുടെ വരാനിരിക്കുന്ന ചിത്രം. 


 

Read more topics: # thalaivi ,# new movie
thalaivi new movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES