Latest News

സഹായ ഹസ്തവുമായി തല അജിത്ത്; 5000പേര്‍ക്ക് സൗജന്യമായി കണ്ണ് ശസ്ത്രക്രിയ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Malayalilife
സഹായ ഹസ്തവുമായി തല അജിത്ത്;  5000പേര്‍ക്ക് സൗജന്യമായി കണ്ണ് ശസ്ത്രക്രിയ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ


തമിഴകത്തിന്റെ സ്വന്തം  തല അജിത്തിന് കേരളത്തിലും ആരാധകര്‍ ഏറെയാണ് .അജിത്ത് ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിക്കാറുളളത്. അഭിനയത്തില്‍ മാത്രമല്ല നിത്യജീവിതത്തിലും ഒരു താരം കൂടിയാണ് അദ്ദേഹം. നന്മയുടെ കൈതാങ്ങുമായി താരം എത്തുന്നത് നിരവധി തവണയാണ് .
ദുരിതമനുഭവിക്കുന്നവര്‍ക്കായെല്ലാം പലപ്പോഴും സഹായ ഹസ്തവുമായി തല എത്താറുണ്ട്.

കഴിഞ്ഞ ദിവസം 5000പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായുളള പണം നല്‍കി അജിത്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗായത്രി എന്ന യുവതിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 5000പേര്‍ക്ക് സൗജന്യമായി കണ്ണ് ശസ്ത്രക്രിയ നടത്തിയെന്നും അതിനുളള പണം നല്‍കിയത് തല അജിത്താണെന്നും പോസ്റ്റില്‍ പറയുന്നു. ഹോസ്പിറ്റലില്‍ നിന്നുളള അജിത്തിന്റെ ചിത്രവും ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

അജിത്തിന്റെ പ്രവൃത്തിക്ക് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടിച്ചത്.

Read more topics: # thala ajith ,# social media
thala ajith social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES