2017ല്‍ നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇത്ര സമയം എടുത്തോ? ഇത്തരം കമ്മിറ്റികളും റിപ്പോര്‍ട്ടും കൊണ്ട് എന്താണ് പ്രയോജനം;ഒരു ഉപയോഗവുമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് നടി തനുശ്രീ ദത്ത

Malayalilife
2017ല്‍ നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇത്ര സമയം എടുത്തോ? ഇത്തരം കമ്മിറ്റികളും റിപ്പോര്‍ട്ടും കൊണ്ട് എന്താണ് പ്രയോജനം;ഒരു ഉപയോഗവുമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് നടി തനുശ്രീ ദത്ത

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രാജ്യത്താകമാനമുള്ള സിനിമാ മേഖലകളില്‍ ചര്‍ച്ചയാവുകയാണ്. സിനിമാ രം?ഗത്തിനകത്തുനിന്നും പുറത്തുനിന്നും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി തനുശ്രീ ദത്ത.

 ഇത്തരം കമ്മിറ്റികളും റിപ്പോര്‍ട്ടും കൊണ്ട് എന്താണ് പ്രയോജനം എന്ന് തനുശ്രീ ചോദിച്ചു. 2017ല്‍ നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇത്ര സമയം എടുത്തോ എന്നും തനുശ്രീ ചോദിച്ചു.ഈ കമ്മിറ്റികളേയും റിപ്പോര്‍ട്ടുകളേയും എനിക്ക് മനസിലാവുന്നില്ല. അത് ഉപയോഗശൂന്യമാണ് എന്നാണ് ഞാന്‍ കരുതുന്നത്. 2017ല്‍ നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏഴ് വര്‍ഷം എടുത്തോ? ഈ പുതിയ റിപ്പോര്‍ട്ടിന്റെ ആവശ്യം എന്താണ്? ആരോപണ വിധേയരെ അറസ്റ്റു ചെയ്യുകയും ശക്തമായ നിയമനടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. 

വിശാഖ കമ്മിറ്റിയെക്കുറിച്ച് കേട്ടത് എനിക്ക് ഓര്‍മയുണ്ട്. അവര്‍ ഒരുപാട് മാര്‍ഗനിര്‍ദേശങ്ങളാണ് ആ റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചത്. പക്ഷേ എന്താണ് എന്നിട്ട് സംഭവിച്ചത് കമ്മിറ്റിയുടെ പേര് മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത്.- തനുശ്രീ പറഞ്ഞു.

തനുശ്രീ ദത്ത ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നടിയായിരുന്നു. 2018ല്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തനുശ്രീ ഉന്നയിച്ചത്. ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നോട് ലൈംഗിക താത്പര്യത്തോടെ മോശമായി പെരുമാറിയെന്ന് അവര്‍ തുറന്നടിച്ചു. തുടര്‍ന്ന് നിരവധി നടിമാര്‍ മീ ടൂ ആരോപണങ്ങളുമായി രം?ഗത്തെത്തുകയായിരുന്നു.

tanusree dutta about hema committee

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES