ബോളിവുഡ് നടി തനുശ്രീ ദത്തയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ നാന പടേക്കര്‍ക്കെതിരെ കേസെടുത്തു. 2008ല്‍ നാനാ പടേക്കര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് മുംബൈ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നാനാ പടേക്കറിന് പുറമേ സംവിധായകനായ രാകേഷ് സാരംഗ്, നിര്‍മാതാവ് സാമി സിദ്ധിഖി, കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.പി.സി സെക്ഷന്‍ 354, 509 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
നേരത്തെ തന്റെ ആരോപണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന 40 പേജ് ദൈര്‍ഘ്യമുള്ള രേഖകള്‍ തനുശ്രീ ദത്ത മുംബൈ പൊലീസിനും മഹാരാഷ്ട്ര വനിത കമീഷനും സമര്‍പ്പിച്ചിരുന്നു. കേസില്‍ പത്ത് ദിവസത്തിനകം ഹാജരാകണമെന്നും വനിത കമീഷന്‍ നാനാ പടേക്കറിനോട് നിര്‍ദേശിച്ചിട്ടുണ്ട്.