സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ ഝാന്‍സിയിലെ റാണിയുടെ ജീവിതമാസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി. ചിത്രത്തില്‍ കങ്കണ റണാവത്ത് ആണ് നായികയായി എത്തുന്നത്. ചിത്രത്തെക്കുറിച്ച് തുടക്കം മുതല്‍ തന്നെ പല തരത്തിലുള്ള ഗോസിപ്പുകളും വന്നിരുന്നു. ചിത്രം ഇറങ്ങി ദിവസങ്ങള്‍ക്കമാണ് ഇപ്പോള്‍ മറൊരു വിവാദം തേടിയെത്തിരിക്കുന്നത്. റിലീസിനെത്തിയ ചിത്രം മണിക്കൂറുകള്‍ക്ക് അകത്തു തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ ചിത്രവും ചോര്‍ത്തി സിനിമാ വ്യവസായത്തിന് വീണ്ടും ഭീഷണിയുയര്‍ത്തുകയാണ് പൈറസി ഭീമന്മാരായ തമിഴ് റോക്കേഴ്സ്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിക്കി കൗശല്‍ നായകനായെത്തിയ ഉറിയും തമിഴ് റോക്കേഴ്സ് ചോര്‍ത്തിയിരുന്നു. ആക്സിഡന്റെല്‍ പ്രൈം മിനിസ്റ്റര്‍. പേട്ട, വിശ്വാസം എന്നീ ചിത്രങ്ങളും തമിഴ്റോക്കേഴ്സില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിയിരുന്നു ഇന്ത്യന്‍ സിനിമകള്‍ മാത്രമല്ല ഹോളിവുഡ് ചിത്രങ്ങള്‍ക്കും തമിഴ് റോക്കേഴ്സ് ഭീഷണിയുയര്‍ത്തുകയാണ്. ഹോളിവുഡ് ചിത്രം അക്വാമാന് ചിത്രവും ഇന്ത്യയില്‍ റിലീസ് ചെയ്ത ദിവസം തന്നെ വ്യാജപകര്‍പ്പുകള്‍ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു