സ്‌കൂള്‍ കുട്ടികളെ ചിത്രത്തില്‍ വളരെ മോശമായി ചിത്രീകരിക്കുന്നു; സിനിമയിലെ നായിക തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന ബ്രാഹ്മണ വിദ്യാര്‍ഥി; ഇത് സമുദായത്തെ മനഃപൂര്‍വം അപമാനിക്കുന്നു; സംവിധായകന്‍ വെട്രിമാരന് വക്കീല്‍ നോട്ടീസ് അയച്ച് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന്‍ 

Malayalilife
 സ്‌കൂള്‍ കുട്ടികളെ ചിത്രത്തില്‍ വളരെ മോശമായി ചിത്രീകരിക്കുന്നു; സിനിമയിലെ നായിക തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന ബ്രാഹ്മണ വിദ്യാര്‍ഥി; ഇത് സമുദായത്തെ മനഃപൂര്‍വം അപമാനിക്കുന്നു; സംവിധായകന്‍ വെട്രിമാരന് വക്കീല്‍ നോട്ടീസ് അയച്ച് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന്‍ 

സംവിധായകന്‍ വെട്രിമാരന് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന്റെ വക്കീല്‍ നോട്ടീസ്. വെട്രിമാരന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമായ ബാഡ് ഗേള്‍സിന്റെ റിലീസ് തടയണമെന്നാ വശ്യപ്പെട്ടാണ് നോട്ടീസ്. സിനിമയില്‍ ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്. നാടാര്‍ സംഘവും തമിഴ്നാട് ബ്രാഹ്മണ അസോസിയേഷനുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നിവേദനം നല്‍കിയത്. വര്‍ഷ ഭരത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. സ്‌കൂള്‍ കുട്ടികളെ ചിത്രത്തില്‍ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നാടാര്‍ സംഘം നിവേദനത്തില്‍ പറയുന്നു. സിനിമയിലെ നായിക തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന ബ്രാഹ്മണ വിദ്യാര്‍ഥിനിയാണെന്നും സമുദായത്തെ മനഃപൂര്‍വം അപമാനിക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നും ബ്രാഹ്മണ അസോസിയേഷന്‍ ആരോപിച്ചു. ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബ്രാഹ്മണ വിഭാഗം പരിഹസിക്കപ്പെടാന്‍ ഇടയാക്കുമെന്നും ജാതി അടിസ്ഥാനത്തിലുള്ള വിഭജനത്തിനും കാരണമാകുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. 

സ്ത്രീകളെ അമ്മയായും ദൈവമായും കാണുന്ന തമിഴ്‌നാട്ടില്‍ ഇത്തരം സാംസ്‌കാരിക അവഹേളനമുണ്ടാക്കുന്ന സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വെട്രിമാരനൊപ്പം അനുരാഗ് കശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വര്‍ഷയുടെ ആദ്യ ചിത്രവും കൂടിയാണ് ബാഡ് ഗേള്‍. അഞ്ജലി ശിവരാമന്‍, ഹൃദു ഹാറൂണ്‍, ശരണ്യ രവിചന്ദ്രന്‍, ശാന്തിപ്രിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

tamilnadu brahmin association

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES