Latest News

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ ബാല സിങ് അന്തരിച്ചു

Malayalilife
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ ബാല സിങ് അന്തരിച്ചു

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ ബാല സിങ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  ചികിത്സയിലായിരുന്നു അദ്ദേഹം. 67 വയസ്സായിരുന്നു.  പൂതുപ്പേട്ടൈയിലെ വില്ലന്‍ വേഷത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. സൂര്യയുടെ എന്‍ജികെ, മാഗമുനി എന്നിവയാണ് അബാല അവസാനം അഭിനയിച്ച സിനിമകള്‍. 

നാടകത്തില്‍ നിന്നുമാണ് ബാല മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. 1983ല്‍ മലമുകളിലെ ദൈവമായിരുന്നു ആദ്യ മലയാള സിനിമ .കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക്, മുല്ല എന്നീ മലയാളസിനിമകളില്‍ അഭിനയിച്ചു. പിന്നീട് 1995ല്‍ അവതാരം എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. ഒട്ടനവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. താരത്തിന്റെ വില്ലന്‍ വേഷങ്ങളാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. കമല്‍ഹാസന്റെ ഉന്ത്യന്‍, ഉല്ലാസം, ദീന, വിരുമാണ്ടി, സാമി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് . സൂര്യയുടെ എന്‍ജികെ, മാഗമുനി എന്നിവയാണ് ഒടുവില്‍ അഭിനയിച്ച അവസാനസിനിമകള്‍.

tamil televisosn and film actor bala singh passes away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES