മമ്മുട്ടിയുടെ യാത്രയും ചോര്‍ത്തി തമിഴ് റോക്കേഴ്‌സ്..!!

Malayalilife
topbanner
മമ്മുട്ടിയുടെ യാത്രയും ചോര്‍ത്തി തമിഴ് റോക്കേഴ്‌സ്..!!

മ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത 'യാത്ര' തമിഴ് റോക്കേഴ്‌സിന്റെ സൈറ്റില്‍. മികച്ച അഭിപ്രായം സ്വന്തമാക്കി ചിത്രം തീയറ്ററുകളില്‍ മുന്നേറുന്നതിനിടെയാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. അജിത്തിന്റെ വിശ്വാസം, രജനികാന്തിന്റെ പേട്ട എന്നീ ചിത്രങ്ങളെല്ലാം അടുത്തിടെ തമിഴ്‌റോക്കേഴ്‌സിന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സിനിമ വ്യവസായത്തിന് മുഴുവന്‍ തിരിച്ചടിയായി മാറുന്ന തമിഴ്‌റോക്കേഴ്‌സിനെ പൂട്ടാന്‍ നടപടിയുണ്ടാകുമെന്ന് അറിയിപ്പുകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും ഇതുവരെയും ഫലമൊന്നും ഉണ്ടായിട്ടില്ല.ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി നടത്തിയ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. തീയറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കുന്നത്.

tamil-rock-to-drain-new-film-mammootty-yathra

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES