തെന്നിന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന 2.0 യുടെ ആദ്യ ഗാനം പുറത്തിറങ്ങി; സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം ചുവടുവെച്ച് എമി ജാക്‌സണും

Malayalilife
topbanner
തെന്നിന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന 2.0 യുടെ ആദ്യ ഗാനം പുറത്തിറങ്ങി; സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം ചുവടുവെച്ച് എമി ജാക്‌സണും

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം 2.0 യുടെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 24 മണിക്കൂര്‍ തികയുന്നതിന് മുന്ത് 37 ലക്ഷത്തിലധികം ആളുകളാണ് യൂടൂബില്‍ ഗാനം കണ്ടത്. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ 'യന്തിരലോകത്തെ സുന്ദരിയെ' എന്നു തുടങ്ങുന്ന ഗാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും എമി ജാക്‌സണുമാണ് പ്രത്യക്ഷപ്പെടുന്നത്.  ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുമ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ റോളില്‍ എത്തുന്നത്.

600 കോടി ബിഗ്് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ശങ്കര്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ റോബോട്ട് എന്ന ചിത്രത്തിന്റെ രണ്ടാമത് പതിപ്പാണ്. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശു പാണ്ഡെ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. മധന്‍ കര്‍ക്കിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. സിദ്ദ് ശ്രീറാമും, ഷഷാ തിരുപതിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

വമ്പന്‍ റിലീസിനാണ് ചിത്രമൊരുങ്ങുന്നത്. ഏകദേശം 450 തിയേറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തും.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയേറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ.


 

Read more topics: # tamil movie,# 2.0-rajanikanth,# first song
tamil movie,2.0-rajanikanth,first song

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES