2018 കൊഴിയുമ്പോള്‍ തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ഒട്ടേറെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നുവെന്ന് വിലയിരുത്താം. ഏതാനും ചില ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കൊപ്പം തന്നെ പുതുമുഖ സംവിധായകരും ചെറിയ ബജറ്റിലെത്തിയ പടങ്ങളും ആധിപത്യം പുലര്‍ത്തിയ വര്‍ഷമായിരുന്നു 2018. സര്‍ക്കാര്‍, മാരി 2, 2.0 എന്നീ ബിഗ് ബജറ്റ് സൂപ്പര്‍ ഹീറോ പടങ്ങള്‍ക്കൊപ്പം 96, രാക്ഷസന്, ഇരവുക്ക് ആയിരം, വടചെന്നൈ തുടങ്ങിയ ചിത്രങ്ങള്‍ തമിഴര്‍ക്കൊപ്പം തന്നെ മലയാളികളും ഏറ്റെടുത്ത ചിത്രമാണ്. ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം 2018 റിലീസ് ചെയ്തു എന്നതാണ്പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട ഒരു റിലീസ്. കഴിഞ്ഞ വര്‍ഷം തമിഴില്‍ ഏറെ ശ്രദ്ധേയമായ പത്തു ചിത്രങ്ങളുടെ വിലയിരുത്തലാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ പത്തു ചിത്രങ്ങളും വിമര്‍ശകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയ ചിത്രങ്ങളാണ്.
2018 കാത്തിരുന്ന ചിത്രം. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ യന്തിരന് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം. ഷങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ആദ്യചിത്രമായ യന്തിരനെ കളക്ഷനില്‍ പിന്നിലാക്കി. ഈ വര്‍ഷം ബാഹുബലി-2നു ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണിത്. ബോളിവുഡ് നടന് അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തിലെത്തിയ 2.0 ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ്. ഇതിനോടകം 750 കോടി രൂപ കളക്ഷന്‍ നേടിയിട്ടുള്ള ചിത്രം ഉടനെയൊന്നും തിയേറ്ററുകളില്‍ നിന്നു മാറുന്ന ലക്ഷണമില്ല. വിജയിന്റെ ആരാധകരെ ത്രസിപ്പിച്ച ചിത്രം. മുരുകദോസ് സംവിധാനം ചെയ്ത ചിത്രം വിജയിന്റെ ഏതാനും ചില മുന്‍കാല ചിത്രങ്ങളെപ്പോലെ തന്നെ റിലീസിന് മുമ്പും പിന്‍പും വിവാദങ്ങളില്‍ പെട്ടു. എഐഡിഎംകെ സര്‍ക്കാര്‍ ചിത്രത്തിനെതിരേ പ്രതിഷേധം ഉയര്‍ത്തിയതിനാല്‍ ചിത്രം ദേശീയവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. വിവാദച്ചുഴില് പെട്ടുവെങ്കിലും ബോക്സോഫീസില്‍ 200 കോടി കളക്റ്റ് ചെയ്യാന്‍ ചിത്രത്തിനായി. വിജയ് ചിത്രം എന്നതിലുപരി ദളപതി പോലെയുള്ള രാഷ്ട്രീയ ചിത്രമായി ഇതിനെ വിലയിരുത്താം.
പൊള്ളാതവന്‍(2007), ആടുകുളം (2011) എന്നിവയ്ക്കു ശേഷം ധനുഷ് വെട്രിമാരനുമായി ചേര്‍ന്നൊരുക്കുന്ന മൂന്നാമത്തെ ചിത്രം. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം വിമര്‍ശകരില്‍ നിന്നും ഫാന്സില് നിന്നും ഒരുപോലെ പ്രശംസ പിടിച്ചുപറ്റി. പതിവു ശൈലികളില്‍ നിന്ന് വേര്‍തിരിഞ്ഞ് തന്റേതായ സ്ഥാനം തമിഴ് സിനിമയിലുണ്ടെന്ന് ധനുഷ് വീണ്ടും തെളിയിച്ചിരിക്കുന്നു. വടാ ചെന്നൈയുടെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരുന്ന ആരാധകരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ധനുഷ്-വെട്രിമാരന് അടുത്ത ചിത്രം അടുത്തിടെ അനൗണ്‍സ് ചെയ്തു. അസുരന്. 2018-ലെ ഏറ്റവും മികച്ച വിജയം കൊയ്ത ചിത്രം രാക്ഷസനാണെന്ന് വേണമെങ്കില്‍ പറയാം. വലിയ കോലാഹലങ്ങളില്ലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രം പിന്നീട് കത്തിപ്പടരുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം വിജയം നേടിയ ചിത്രമാണിതെന്ന് വേണമെങ്കില്‍ പറയാം. ചിത്രത്തിന്റെ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ സംവിധായകന് വിജയിച്ചിരുന്നു. ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനം കൊണ്ടുവന്ന ചിത്രമാണ് രാക്ഷസന്. 20 നിര്‍മ്മാതാക്കളും 17 മുന്‍നിര നായക•ാരും പിന്തള്ളിയ ചിത്രം സൂപ്പര്‍ ഹിറ്റാകുക മാത്രമല്ല, ഐഎംബിഡിയില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യന്‍ ചലച്ചിത്രമെന്ന ഖ്യാതി കൂടി സ്വന്തമാക്കി. രാംകുമാറുമായുള്ള വിഷ്ണു വിശാലിന്റെ രണ്ടാമത്തെ ചിത്രമാണിത്.
പതിവു ശൈലിയില്‍ നിന്ന് വേറിട്ടു നിന്ന ചിത്രമായിരുന്നു മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍. പ്രേക്ഷകരും സിനിമാ നിരൂപകരും ഒരുപോലെ വാഴ്ത്തിയ ചിത്രത്തില്‍ കതിറും ആനന്ദിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. തിരുനല്‍വേലിക്കു സമീപമുള്ള ഒരു ഗ്രാമത്തിലെ കഥയാണ് ചിത്രം പറയുന്നത്.വിജയ് സേതുപതിയുടേയും തൃഷയുടേയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് 96. റൊമാന്റിക് ചിത്രമായി എത്തിയ 96 കരുത്തുറ്റ തിരക്കഥയുടേയും ഹൃദ്യമായ സംഗീതത്തിന്റേയും ബലത്തിലാണ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചത്. ചിത്രത്തില്‍ ഇരുവരുടേയും പ്രകടനം ചിത്രത്തെ സൂപ്പര്‍ ഹിറ്റാക്കി മാറ്റുന്നതില്‍ നല്ലൊരു പങ്കുവഹിച്ചു. 96-ഉം ഐഎംഡിബിയില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
മറ്റൊരു പ്രണയകഥ. സംഗീത സംവിധായകനായ യുവാന്‍ ശങ്കര്‍ രാജ സഹ നിര്‍മ്മാണം വഹിച്ചിട്ടുള്ള പ്യാര് പ്രേമ കാതലില്‍ ഹരീഷ് കല്യാണ്‍, റെയ്സ് വില്‍സണ്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ബിഗ് ബോസ് സീസണ് ഒന്നിലെ വിജയികളായ ഇവരുടെ കെമിസ്ട്രി ചിത്രത്തിന്റെ വിജയഘടകങ്ങല്ലൊന്നായി. കമല്‍ഹാസിന്റെ വിശ്വരൂപം 2-നൊപ്പം തന്നെ റിലീസ് ആയെങ്കിലും സൂപ്പര്‍ ഹിറ്റ് പദവിയിലെത്താന്‍ ചിത്രത്തിന് സാധിച്ചു. യുവാന്‍ ശങ്കര്‍ രാജയുടെ സംഗീതവും മികച്ചു നിന്നിരുന്നു.മലയാളിയായ കീര്‍ത്തി സുരേഷിന്റെ മികച്ച പ്രകടനവുമായി എത്തിയ ചിത്രം മുന്‍കാല നായിക സാവിത്രിയുടെ ജീവിത കഥയാണ് പറഞ്ഞത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച കീര്‍ത്തി ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ദുല്‍ഖര്‍ സല്മാന്, സാമന്ത അക്കിനേനി തുടങ്ങിയവരും ഒന്നിനൊന്ന് മികച്ചപ്രകടനം കാഴ്ചവച്ചു. തെലുങ്കിലും തമിഴിലും വന്‍ വിജയമായിരുന്നു നടികര്‍ തിലകം.
ഒട്ടേറെ മുന്‍നിര താരങ്ങളെ ഒരു കുടക്കീഴില് അണിനിരത്തി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ചെക്ക ചിവന്താ വാനം. ചിലമ്പരശന്‍, വിജയ് സേതുപതി, അരുണ്‍ വിജയ്, അരവിന്ദ് സ്വാമി, ജ്യോതിക, അദിഥി റാവു, ഐശ്വര്യ രാജേഷ് എന്നിവര്‍ ഒരുമിച്ചെത്തിയ ചിത്രം ഒരു ക്രൈം ഡ്രാമയാണ്. അഭിനേതാക്കള്‍ ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചത്. തുടക്കം മുതല്‍ തന്നെ വമ്പിച്ച തിരക്ക് അനുഭവപ്പെട്ട ചിത്രത്തിന് എ ആര് റഹ്മാന്റെ സംഗീതവും മികച്ച തിരക്കഥയും ഒത്തുചേര്‍ന്നപ്പോള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു. 2010ല്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്ന തമിഴ് പടത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗത്തിന്റെ അതേ ഫോര്‍മുലയില്‍ തീര്‍ത്ത ചിത്രം ദുര്‍ബലമായ സ്റ്റോറിലൈന്‍ ആയിരുന്നെങ്കിലും ശിവയുടെ പ്രകടനം അവയെ എല്ലാം മറികടന്നു. തമിഴിലെ ആദ്യ സ്പൂഫ് ചിത്രമെന്ന ഖ്യാതിയുമായാണ് തമിഴ് പടം എത്തിയത്. തമിഴ് സിനിമകളെ കളിയാക്കികൊണ്ട് ഒരുക്കിയ ചിത്രത്തില്‍ തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളെയെല്ലാം ഒന്നടങ്കം കളിയാക്കിയിരുന്നു.
നയന്‍താരയുടെ മിന്നുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മറ്റു നായികമാരില്‍ നിന്നും ഏറെ വ്യത്യസ്തയാണ് നയന്‍സ് എന്ന് ഈ ചിത്രം വെളിപ്പെടുത്തുന്നുണ്ട്. ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിനു പോലും ലഭിക്കാത്തത്ര ഗംഭീര തുടക്കമാണ് കൊളമാവ് കോകിലയ്ക്ക ലഭിച്ചത്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം ആക്ഷന്‍ കോമഡി ത്രില്ലര്‍ ആയിരുന്നു. ശരണ്യ പൊന്‍വര്‍ണന്‍, യോഗി ബാബു, ആര് എസ് ശിവജി എന്നിവരെല്ലാം തന്നെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. നയന്‍താര തമിഴിന്റെ ലേഡ് സൂപ്പര്‍ സ്റ്റാര്‍ എന്ന് അരക്കിട്ടുറപ്പിക്കുന്ന ചിത്രമായിരുന്നു കൊളമാവ് കോകില.