സിനിമാ താരങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് ചുറ്റും ജനങ്ങളും മീഡിയയും ഉണ്ടാകുന്നത് പതിവാണ്. എന്നാല്‍ ആരുമറിയാതെ വേഷം മാറി റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടി സ്വാതി റെഡ്ഡിയാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത്. താരം തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പര്‍ദ്ദ ധരിച്ചാണ് നടി സ്റ്റേഷനിലെത്തിയത്.
എന്നാല്‍ എന്തിനാണ് സ്വാതി പര്‍ദ്ദ ധരിച്ച് എത്തിയതെന്ന് വ്യക്തമല്ല. പര്‍ദ്ദ ധരിച്ച് ജനങ്ങളുടെ ഇടയിലൂടെ നടക്കുന്നതിന്റെയും കടയില്‍ നിന്ന് പുസ്തകങ്ങള്‍ നോക്കുന്നതിന്റെയും ദൃശ്യങ്ങള്‍ നടി പങ്കുവച്ച വീഡിയോയില്‍ ഉണ്ട്. വേഷം മാറിയത് ഏതെങ്കിലും പുതിയ സിനിമയുടെ ഭാഗമായിട്ടാണോയെന്നും, വേഷം നല്ല ഭംഗിയുണ്ടെന്നും കമന്റുകള്‍ വരുന്നുണ്ട്. ചില കമന്റുകള്‍ക്ക് സ്വാതി മറുപടിയും നല്‍കി.
നിരവധി ആരാധകരാണ് സ്വാതിയുടെ വീഡിയോയ്ക്ക് കമന്റുകളായി വരുന്നത്. കണ്ണുകളില്‍ നോക്കി താരത്തെ തിരിച്ചറിയാമെന്ന് ആരാധകര്‍ പറയുന്നു.