മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സ്വാതി റെഡ്ഡി. ആമേന്‍, നോര്‍ത്ത് 24 കാതം, തൃശൂര്‍ പൂരം, ആട് തുടങ്ങിയസിനിമകളില്‍ അഭിനയിച്ച സ്വാതിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളും വിവാഹ ചിത്രങ്ങളും തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ് സ്വാതി റെഡ്ഡി.
ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ചിത്രങ്ങള്‍ സ്വാതി നീക്കം ചെയ്തതോടെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തകള്‍ വീണ്ടും പ്രചരിക്കുകയാണ്.2018ല്‍ ആയിരുന്നു പൈലറ്റായ വികാസിന്റെയും സ്വാതിയുടെയും വിവാഹം. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ മുന്‍പും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സ്വാതി നീക്കം ചെയ്തിരുന്നു. അതോടെ സ്വാതി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു.
ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ആര്‍ക്കീവാക്കിയതാണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തുവന്നിരുന്നു. ആമേന്‍ സിനിമയില്‍ ശോശന്ന എന്ന നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സ്വാതി റെഡ്ഡി നോര്‍ത്ത് 24 കാതം, ഡബിള്‍ബാരല്‍, തൃശൂര്‍ പൂരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയ സ്വാതി ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ്.