അഭിനയജീവിതത്തില്‍ വെറും 12 സിനിമകളേ സ്വന്തം ക്രെഡിറ്റില്‍ ഉള്ളൂവെങ്കിലും മരണശേഷം ഇന്ത്യന്‍ സിനിമാലോകത്തില്‍ത്തന്നെ ഇത്രയധികം ചര്‍ച്ചചെയ്യപ്പെട്ടതും ദുരൂഹതകളുടെ അഴിയാക്കുരുക്കുകളും നിറഞ്ഞ ജീവിതമായിരുന്നു സുശാന്തിന്റെത്. ഇപ്പോളിതാ ഇക്കഴിഞ്ഞ ദിവസം നടന്റെ ജന്മദിനം ആയിരുന്നു. പ്രിയപ്പെട്ടവരെല്ലാവരും നടന്റെ ഓര്‍മ്മകള്‍ പങ്ക് വച്ചിരിക്കുകയാണ്.
നടിയും കാമുകിയുമായ റിയ ചക്രബര്‍ത്തി സുശാന്തിനൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവച്ചു. ഇന്‍ഫിനിറ്റി സിമ്പലിനൊപ്പം പ്‌ളസ് വണ്‍ എന്ന് റിയ കുറിച്ചു. കോഫി കപ്പുകള്‍ക്ക് പിന്നില്‍ നിന്നുള്ളതാണ് ചിത്രങ്ങളിലൊന്ന് സുശാന്തിന്റെ സഹോദരിമാരായ ശ്വേതയും പ്രിയങ്കയും ഓര്‍മ്മകള്‍ പങ്കുവച്ചു. എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരന് പിറന്നാള്‍ആശംസകള്‍. എവിടെയാണെങ്കിലും നീ സന്തോഷത്തോടെയിരിക്കുക. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ശ്വേത കുറിച്ചു. കഴിഞ്ഞദിവസം സുശാന്തിന്റെ വളര്‍ത്തുനായ ഫഡ്ജ് മരണപ്പെട്ടിരുന്നു.
നടി സാറാ അലി ഖാനും നടന്റെ പിറന്നാള്‍ ആഘോഷിച്ചത് അനാഥാലയത്തിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു.ബാല്‍ ആഷാ ട്രസ്റ്റ് എന്ന എന്‍ജിഒയ്ക്ക് കീഴിയിലുള്ള മുംബൈയിലെ അനാഥാലയത്തിലെ കുട്ടികള്‍ക്കൊപ്പമാണ് സാറ പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചു.
സുശാന്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പാട്ട് പാടി കൈയടിക്കുന്ന കുട്ടികളെ വീഡിയോയില്‍ കാണാം. 'സുശാന്തിന് സന്തോഷ ജന്മദിനം. മറ്റുള്ളവരുടെ സന്തോഷമാണ് നീ ആഗ്രഹിക്കുന്നതെന്ന് അറിയാമെന്നും ഈ ആഘോഷത്തില്‍ നീ സന്തോഷവാനായിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ സാറ പറയുന്നു.കേദാര്‍നാഥ് എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്തിനൊപ്പം സാറ അഭിനയിച്ചിരുന്നു....