തമിഴിലെ സൂര്യ കാർത്തി സഹോദരങ്ങൾ മലയാളികൾക്കും പ്രിയമാണ്. ഇരുവരും സിനിമയിൽ തിളങ്ങിയാണ് ഇപ്പോഴും നിക്കുന്നത്. ആദ്യം ചേട്ടൻ സൂര്യയാണ് സിനിമയിൽ തിളങ്ങിയത്. പിന്നീട് പുറകെ കാർത്തിയും ആരാധകരെ ഞെട്ടിക്‌ൿയിരുന്നു. കാർത്തിയുടെ കൈദിയും സൂര്യയുടെ സുരരായ് പോറ്റ്‌റ് എന്ന സിനിമകളൊക്കെ തന്നെ പ്രേക്ഷക പ്രീതി നേടിയതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ തന്നെ നടൻ സൂര്യയ്ക് കോവിഡ് ആയിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു. കൊവിഡ് പോസിറ്റീവ് ആയ വിവരം സൂര്യ തന്നെയാണ് തന്റെ ആരാധകരുമായി പങ്കുവെച്ചത്. വെട്രിമാരൻ ചിത്രം വടിവാസലിന്റെ ലൊക്കേഷനിൽ വെച്ചാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഭയം കൊണ്ട് തളർത്താനാവില്ലെന്നും എന്നാൽ സുരക്ഷയും ശ്രദ്ധയും ആവശ്യമാണെന്നും സൂര്യ ട്വിറ്ററിൽ കുറിച്ചിരുന്നു.
ഇപ്പോൾ അത് പൂർണമായി മാറിയെന്ന വാർത്തയാണ് ഇപ്പോൾ കാർത്തി പുറത്തു വിടുന്നത്. ഇതാണ് ഇപ്പോൾ ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന കാര്യം. കൊവിഡ് ചികിത്സയിലായിരുന്ന നടൻ സൂര്യ തിരികെ വീട്ടിലെത്തിയിരിക്കുകയാണ്. കാർത്തിയാണ് സോഷ്യൽ മീഡിയ പേജിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. അണ്ണ സുരക്ഷിതമായി തന്നെ വീട്ടിൽ തിരിച്ചെത്തി. വരുന്ന കുറച്ച് ദിവസങ്ങളിൽ അദ്ദേഹം ഹോം ക്വാറന്റൈനിലായിരിക്കും. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി എന്നുമാണ് കാർത്തി ഫേസ്ബുക്കിൽ കുറിച്ചത്. സംവിധായകൻ പാണ്ടിരാജയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കേയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്. വിശ്രമത്തിന് ശേഷം സൂര്യ വീണ്ടും സിനിമയിൽ സജീവമാകും.
തമിഴിൽ സജീവമാണെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകത്ത് കൈ നിറയെ ആരാധകരുള്ള താരങ്ങളാണ് സൂര്യയു കാർത്തിയും തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇവരുടെ സിനിമകൾ വലിയ ചർച്ചയാതൃകുന്നത് പോലെ ഇവരുടെ കുടുംബ വിശേഷങ്ങളു പ്രേക്ഷകരുടെ ഇടയിൽ ഇടം പിടിക്കാറുണ്ട്. ആരാധകരുമായി അടുത്ത ബന്ധമാണ് താരകുടുംബം കാത്തുസൂക്ഷിക്കുന്നത്. ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.