പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; കീര്‍ത്തിയുടെ സുഹൃത്താണ് പയ്യന്‍; മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം; നടിയുടെ വിവാഹ വാര്‍ത്ത പ്രചരിച്ചതോടെ പ്രതികരണവുമായി പിതാവ് സുരേഷ് കുമാര്‍

Malayalilife
പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; കീര്‍ത്തിയുടെ സുഹൃത്താണ് പയ്യന്‍; മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം; നടിയുടെ വിവാഹ വാര്‍ത്ത പ്രചരിച്ചതോടെ പ്രതികരണവുമായി പിതാവ് സുരേഷ് കുമാര്‍

ടി കീര്‍ത്തി സുരേഷ് യുവ വ്യവസായിയുമായി പ്രണയത്തിലാണെന്നും ഇരുവരുടേയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ചര്‍ച്ചയായിരുന്നു. ദുബായ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഫര്‍ഹാന്‍ ബിന്‍ ലിയഖ്വാദുമായിട്ടാണ് കീര്‍ത്തിക്ക് പ്രണയമുള്ളതെന്നായിരുന്നു വാര്‍ത്തകള്‍. പിറന്നാള്‍ ആശംസ അറിയിച്ച് ഫര്‍ഹാനൊപ്പമുള്ള ചിത്രങ്ങള്‍ കീര്‍ത്തി പങ്കുവെച്ചതോടെയായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ നടി തന്നെ ഇക്കാര്യത്തില്‍ വ്യ്ക്തതയുമായി എത്തിയിരുന്നു.

എന്നാലിപ്പോള്‍നടിയുടെ പിതാവും നിര്‍മ്മാതാവുമായ ജി. സുരേഷ് കുമാരും വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തി.ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

സുരേഷ് കുമാര്‍ വീഡിയോ വഴി പങ്ക് വച്ചത് ഇങ്ങനെ:

എന്റെ മകള്‍ കീര്‍ത്തി സുരേഷിനെക്കുറിച്ച് ഒരു വ്യാജവാര്‍ത്ത ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു എന്നൊക്കെയാണ് വാര്‍ത്ത. അത് വ്യാജമാണ്. ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കിയത് .അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചു. ഇക്കാര്യം ചോദിച്ച് നിരവധിപേര്‍ എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. ജീവിക്കാന്‍ സമ്മതിക്കണം. 

മര്യാദയ്ക്കു ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്ക് അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍. ഞങ്ങള്‍ ഗള്‍ഫിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ഒപ്പം ഷോപ്പിംഗിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ അവനും മുന്നോട്ട് ജീവിതമില്ലേ ഇത് മോശം പ്രവണതയാണ് . എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വീഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.''സുരേഷ് കുമാര്‍ പറഞ്ഞു.

 

suresh kumar about keerthy wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES