Latest News

എടപ്പാള്‍ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ! പരിഹാസ കമന്റ് ഇട്ട ആള്‍ക്ക് ചുട്ട മറുപടി നല്‍കി നടന്‍ സുരേഷ് ഗോപി

Malayalilife
എടപ്പാള്‍ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ! പരിഹാസ കമന്റ് ഇട്ട ആള്‍ക്ക് ചുട്ട മറുപടി നല്‍കി നടന്‍ സുരേഷ് ഗോപി

തനിക്കുനേരെയുള്ള പരിഹാസങ്ങള്‍ക്കു തക്ക മറുപടിയുമായി നടന്‍ സുരേഷ് ഗോപി .പുതിയ സിനിമയായ 'കാവല്‍' ആരംഭിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെയാണ്  ഒരാള്‍ പരിഹാസ കമന്റ് ഇട്ടത്.

എടപ്പാള്‍ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ..' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയായി സുരേഷ്‌ഗോപിയും കമന്റ് ഇട്ടു. 'അല്ല..വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ 'കാവല്‍'നില്‍ക്കുന്ന കഥയാ സേട്ടാ..' ഇതോടെ പോസ്റ്റിനോളം ലൈക്ക് അദ്ദേഹത്തിന്റെ മറുപടിക്കായി.

സിനിമാതാരങ്ങള്‍ക്ക് നേരെ നിരവധി സൈബര്‍ അക്രമണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അധികം ആരും ഇതിനോട് പ്രതികരിക്കാറില്ല .എന്തായാലും സുരേഷ് ഗോപിയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു .

കസബക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കാവല്‍. ഷൈലോക്ക് നിര്‍മിച്ച ഗുഡ്വില്‍ കമന്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മാണം.
 

Read more topics: # suresh gopi ,# viral post
suresh gopi viral post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES