മലയാളികള്‍ക്ക് പ്രിയങ്കരനായ ഒരു താരമാണ് സുരേഷ് ഗോപി . താരം തന്റെതായ ഒരു കൈയ്യൊപ്പ് മലയാള ചലചിത്രമേഘലയില്‍ ചാര്‍ത്തുകയും ചെയ്തിട്ടുണ്ട് . രാജാവിന്റെ മകനിലൂടെ അഭിനയലോകത്തിലേക്ക് ചുവട് ഉറപ്പിച്ച താരത്തിന്റെ ഒരു ഗാനം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ് . വര്‍ഷങ്ങളള്‍ക്ക് മുന്‍പ് സുരേഷ് ഗോപി ഒരു പൊതു വേദിയില്‍ പാടിയ ഗാനം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ച്ചിരിക്കുന്നത് നടന്‍ അജു വര്‍ഗീസ് ആണ് .
സൂര്യ ചിത്രമായ 'വാരണം ആയിര'ത്തിലെ 'നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ' എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പങ്കുവയ്ച്ചിരിക്കുന്നത് . എന്നാല്‍ ഈ വീഡിയോ മണിക്കൂറുകള്‍ക്ക് അകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ചെയ്തു . എന്നാല്‍ ഗാനത്തിന് ചുവടെ 'ഉഫ്, എജ്ജാതി ഫീല്‍', 'സുരേഷ് ഗോപി ഇസ്തം' എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത് .
താരം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മേജര്‍ ഉണ്ണികൃഷ്ണനായിട്ടാണ് താരം എത്തിയിരിക്കുന്നത് . ചിത്രത്തില്‍ 25 കൊല്ലങ്ങള്‍ക്ക് മുന്‍പ് 'ചുക്കാന്‍' എന്ന സിനിമയിലെ 'മലരമ്ബന്‍ തഴുകുന്ന' എന്ന ഗാനരംഗത്തിലെ സ്റ്റെപ്പുകളും പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട് .