സുരേഷ് ഗോപിയുടെ ഭാര്യയും മക്കളും എല്ലാം തൊട്ടടുത്ത വീട്ടിലെ കുടുംബത്തെയെന്ന പോലെ നമുക്ക് പരിചിതമാണ്. എല്ലാ വീട്ടുവിശേഷങ്ങളും മുടങ്ങാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവര്‍ കൂടിയാണ് ഈ താരകുടുംബം. ഇപ്പോഴിതാ, നടന്റെ മൂത്തമകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹനിശ്ചയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകര്‍ക്ക് വളരെ സര്‍പ്രൈസായി എത്തിയ ഈ വാര്‍ത്ത ഇപ്പോള്‍ ഏറ്റെടുക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ച് ഇന്ന് വിവാഹനിശ്ചയ ചടങ്ങും നടന്നിരുന്നു. അതിനു ശേഷമാണ് മകള്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന സന്തോഷ വാര്‍ത്ത താരകുടുംബം അറിയിച്ചത്.
ശ്രേയസ് മോഹന്‍ എന്ന പയ്യനാണ് ഭാഗ്യയുടെ കഴുത്തില്‍ താലിചാര്‍ത്തുന്നത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. വീട്ടുകാരുടെയെല്ലാം പൂര്‍ണ അനുഗ്രഹം നേടിയുള്ള വിവാഹനിശ്ചയ ചടങ്ങാണ് ഇന്ന് തിരുവനന്തപുരത്ത് വച്ച് നടന്നത്. അടുത്ത വര്‍ഷം ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് റിസപ്ഷന്‍ ജനുവരി 20ന് തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാകും മറ്റ് പരിപാടികളും നടക്കുക. ഭാഗ്യയും ശ്രേയസും ഏറെനാളുകളായി സുഹൃത്തുക്കളായിരുന്നു. ഇരുവരും സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ ഭാഗ്യ തന്റെ യൂട്യൂബ് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
അടുത്തിടെയാണ് ഭാഗ്യ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ വാര്‍ത്ത പങ്കുവെക്കുന്നത്. യുബിസി സൗഡെര്‍ സ്‌കൂള്‍ ഓഫ് ബിസിനെസില്‍ നിന്നാണ് താരപുത്രി തന്റെ ബിരുദം നേടിയത്. കേരള സാരിയുടുത്ത് ഭാഗ്യ ബിരുദാനചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറാലിയിരുന്നു. നര്‍ത്തകിയും ഗായികയും കൂടിയാണ് ഭാഗ്യ. സുരേഷ് ഗോപിയുടെ രാധികയുടെയും മൂത്ത മകളായ ഭാഗ്യയുടെ വിവാഹം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബം. നടന്മാരായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ഭാവ്നി സുരേഷും മരിച്ചുപോയ ലക്ഷ്മി സുരേഷുമാണ് മറ്റു മക്കള്‍.
ബിരുദദാന ചടങ്ങ് കഴിഞ്ഞ് ഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് താഴെ ബോഡി ഷെയ്മിങ് നടത്തി കമന്റിട്ടയാള്‍ക്ക് ഭാഗ്യ സുരേഷ് നല്‍കിയ മറുപടി ശ്രദ്ധനേടിയിരുന്നു. വണ്ണം കൂടിയവര്‍ക്കു ചേരുന്ന വസ്ത്രമല്ല സാരി, പാശ്ചാത്യ വേഷമായിരുന്നു നല്ലത് എന്നായിരുന്നു കമന്റ്. എന്നാല്‍ ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദി എന്നും ഇഷ്ടപ്പെടുന്ന വേഷം ഇനിയും താന്‍ ധരിക്കുമെന്നായിരുന്നു ഭാഗ്യ സുരേഷിന്റെ മറുപടി. 'അഭിനന്ദനങ്ങള്‍, നിങ്ങള്‍ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്നം എന്താണെന്ന് വച്ചാല്‍ നീളത്തെക്കാള്‍ വണ്ണം കൂടിയവര്‍ക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാള്‍ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതല്‍ സ്മാര്‍ട്ടാക്കും' എന്നായിരുന്നു ഭാഗ്യ സുരേഷിന്റെ പോസ്റ്റിന് താഴെ വന്ന വിമര്‍ശകന്റെ കമന്റ്.
'എന്റെ വീതിയും നീളവും അളക്കാന്‍ നിങ്ങളെ ഏല്‍പിച്ചിട്ടില്ലെങ്കിലും നിങ്ങള്‍ തന്ന വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങള്‍ ഞാന്‍ ഇനിയും ധരിക്കും. എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കുന്ന തരത്തില്‍ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്',
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട നടനാണ് അദ്ദേഹം. ആക്ഷന്‍ സിനിമകളിലൂടെയാണ് സുരേഷ് ഗോപി കയ്യടി നേടിയത്. നടന്റെ പോലീസ് വേഷങ്ങള്‍ക്ക് പ്രേത്യേക ആരാധകവൃന്ദം തന്നെയുണ്ട്. ഇടക്കാലത്ത് സിനിമകളില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമാവുകയാണ് നടന്‍. ശക്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി.