Latest News

പ്രേക്ഷകര്‍ തലവേദനയെടുത്ത് ഇറങ്ങിപ്പോയാല്‍ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല;ജനപ്രിയ സിനിമകളിലെ ശബ്ദത്തെക്കുറിച്ച് ഇത്തരത്തിലൊരു റിവ്യൂ കാണുന്നത് ഏറെ വിഷമിപ്പിക്കുന്നു;കങ്കുവാ റിലീസിന് പിന്നാലെ റസൂല്‍കുട്ടിയുടെ കുറിപ്പ്

Malayalilife
പ്രേക്ഷകര്‍ തലവേദനയെടുത്ത് ഇറങ്ങിപ്പോയാല്‍ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല;ജനപ്രിയ സിനിമകളിലെ ശബ്ദത്തെക്കുറിച്ച് ഇത്തരത്തിലൊരു റിവ്യൂ കാണുന്നത് ഏറെ വിഷമിപ്പിക്കുന്നു;കങ്കുവാ റിലീസിന് പിന്നാലെ റസൂല്‍കുട്ടിയുടെ കുറിപ്പ്

സൂര്യ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളില്‍ നിന്ന് വിമര്‍ശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോള്‍ നിരാശയുണ്ട് എന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ 'ലൗഡ്നെസ്സ് വാറില്‍' കുരുങ്ങികിടക്കുകയാണ്. ഇതില്‍ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്‌നങ്ങളെ ഉച്ചത്തില്‍ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകര്‍ തലവേദനയെടുത്ത് ഇറങ്ങിപ്പോയാല്‍ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.

എന്റെ ഒരു സുഹൃത്ത്, ഒരു റീ-റെക്കോര്‍ഡിംഗ് മിക്‌സര്‍ എനിക്ക് ഈ ക്ലിപ്പ് അയച്ചുതന്നു. ഇതുപോലെയുള്ള നമ്മുടെ ജനപ്രിയ സിനിമകളിലെ ശബ്ദത്തെക്കുറിച്ചുള്ള ഒരു അവലോകനം കാണുമ്പോള്‍ നിരാശയുണ്ട്. ശബ്ദത്തിന്റെ യുദ്ധത്തില്‍ നമ്മുടെ കരകൗശലവും കലയും അകപ്പെട്ടു... ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? സൗണ്ട് ഡിസൈനറെയാണോ ? അല്ലെങ്കില്‍ എല്ലാ അരക്ഷിതാവസ്ഥകളും പരിഹരിക്കുന്നതിന് അവസാന നിമിഷത്തില്‍ എണ്ണമറ്റ പരിഹാരങ്ങള്‍ തരുന്നവരെയോ അവസാന നിമിഷം ഈ കുറവുകള്‍ വരുത്തിയവരെയാണോ. 

ഞങ്ങളുടെ സാഹോദര്യത്തിന് നിങ്ങളുടെ കാലുകള്‍ താഴ്ത്തി കാര്യങ്ങള്‍ കാര്യങ്ങള്‍ വ്യക്തമായും ശക്തമായും സംസാരിച്ച് മാപ്പുപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  തിയേറ്ററിലെത്തുന്നവര്‍ക്ക് തലവേദന സമ്മാനിക്കാതിരിക്കാന്‍, തലവേദനയുമായി പ്രേക്ഷകര്‍ ഇറങ്ങിപ്പോയാല്‍ ഒരു സിനിമയ്ക്കും ആവര്‍ത്തന മൂല്യമുണ്ടാകില്ല...'' റസൂല്‍ പൂക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 


വലിയ ഹൈപ്പോടെ എത്തിയതു കൊണ്ടാകാം നെഗറ്റീവ് റിവ്യൂകളും സിനിമയ്ക്ക് വരുന്നുണ്ട്. അതിലേറ്റവും മുന്നില്‍ നില്‍ക്കുന്നതും കൂടുതല്‍ ആളുകള്‍ പറയുന്നതും അതിന്റെ സൗണ്ട് മിക്‌സിങ് ആണ്. ചെവിയില്‍ തുളച്ച് കയറുന്ന തരത്തിലാണ് സൗണ്ടെന്നും സിനിമ കാണാനെത്തുന്നവര്‍ക്ക് തലവേദന ഉണ്ടാക്കുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. 

resul pookutty criticizes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക