Latest News

എംആര്‍ഐ സ്‌കാനിങ് കഴിഞ്ഞു; ഞാന്‍ ഓക്കെയാണ്; കൃഷ്ണ കുമാറിന്റെ ഇളയ പുത്രി ഹന്‍സികയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച; താരപുത്രിക്ക് എന്ത് പറ്റിയെന്ന് ചോദ്യവുമായി ആരാധകര്‍

Malayalilife
 എംആര്‍ഐ സ്‌കാനിങ് കഴിഞ്ഞു; ഞാന്‍ ഓക്കെയാണ്; കൃഷ്ണ കുമാറിന്റെ ഇളയ പുത്രി ഹന്‍സികയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച; താരപുത്രിക്ക് എന്ത് പറ്റിയെന്ന് ചോദ്യവുമായി ആരാധകര്‍

സോഷ്യല്‍ മീഡയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരപുത്രിയാണ് ഹന്‍സിക കൃഷ്ണകുമാര്‍. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമായ ഹന്‍സു കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകളാണ്. ചേച്ചിമാരായ അഹാന കൃഷ്ണയുടെയും ഇഷാനി കൃഷ്ണയുടെയും പാത പിന്‍തുടര്‍ന്ന് മോഡലിങിലും അഭിനയത്തിലും എല്ലാം സജീവമാവാനാണ് ഹന്‍സികയുടെയും ആഗ്രഹം. ഇപ്പോള്‍ തന്നെ യൂട്യൂബിലൂടെയും മറ്റും തന്റേതായ വരുമാനം ഹന്‍സിക ഉണ്ടാക്കുന്നുണ്ട്.

ഇപ്പോള്‍ താരപുത്രി ഏറ്റവും ഒടുവില്‍ പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലാവുന്നത്. ഹോസ്പിറ്റലില്‍ നിന്നുള്ള ഫോട്ടോയും വീഡിയോയും പങ്കുവച്ചുകൊണ്ട്, എംആര്‍ഐ സ്‌കാനിങ് കഴിഞ്ഞു, പക്ഷേ ഞാന്‍ ഓക്കെയാണ് ഗായിസ് എന്ന് പറഞ്ഞാണ് ഹന്‍സികയുടെ പോസ്റ്റ്. എന്തു പറ്റി എന്ന ചോദ്യത്തിന് ബ്രെയിനിന് ഒരു എംആര്‍ഐ എന്നതിനപ്പുറം കൂടുതല്‍ പ്രതികരണങ്ങളൊന്നും താരപുത്രി നടത്തിയില്ല. എന്തിനാണ് ബ്രെയിനിന് എംആര്‌ഐ, എന്തു പറ്റിയതാണ് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇതൊരു യൂട്യൂബ് വ്‌ളോഗ് ആയി ഉടനെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നവരുമുണ്ട്.

ഒന്നര വയസ്സുള്ളപ്പോള്‍ തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അടുത്തിടെ ഒരു വീഡിയോയിലൂടെ ഹന്‍സിക വെളിപ്പെടുത്തിയിരുന്നു. നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന അസുഖമാണ് ഒരു വയസും അഞ്ച് മാസവും ഉള്ള സമയത്ത് ഹന്‍സികയ്ക്ക് ഉള്ളതായി തിരിച്ചറിഞ്ഞത്. പ്രോട്ടീനുകള്‍ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്ന, വൃക്ക തകരാറിലാകുന്ന അവസ്ഥയാണിത്. ആ സമയത്ത് മുഖം വീര്‍ത്ത് തടിച്ച് ഒരു ചൈനീസ് ലുക്കായിരുന്നുവത്രെ ഹന്‍സികയ്ക്ക്. അനന്തപുരി ഹോസ്പിറ്റലില്‍ മൂന്ന് മൂന്നര വര്‍ഷം എടുത്ത് ചികിത്സിച്ച ശേഷമാണ് രോഗം ഭേദമായത്. പിന്നീട് വര്‍ഷങ്ങളോളം അതിന്റെ മെഡിസിന്‍സ് തുടര്‍ന്നിരുന്നു. വളരെ കഷ്ടപ്പെട്ട നീണ്ട കാലമായിരുന്നു അത്, പക്ഷേ സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴേക്കും ഹന്‍സു പെര്‍ഫക്ട് ഓകെയായി എന്നാണ് വീഡിയോയില്‍ അന്ന് സിന്ധു പറഞ്ഞിരുന്നത്.

എങ്കിലും ഇപ്പോഴും അതിന്റെ പരിശോധനകളും മറ്റും തുടരുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഹന്‍സിക പങ്കുവച്ച ഏറ്റവും പുതിയ ചിത്രം സൂചിപ്പിക്കുന്നത്. 19 വയസുകാരിയാണ് ഹന്‍സിക ഇപ്പോള്‍. കഴിഞ്ഞ മാസം നടന്ന ഹന്‍സികയുടെ പിറന്നാള്‍ താരകുടുംബം വലിയ ആഘോഷമാക്കിയിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് ഹന്‍സിക. പഠിക്കുന്നുണ്ടെങ്കിലും ചേച്ചിമാരുടെയും അച്ഛനമ്മമാരുടേയും പാത പിന്തുടര്‍ന്ന് യൂട്യൂബും മോഡലിംഗും ഒക്കെയായി കുടുംബത്തിലെ ഇളയ കുട്ടിയായ ഹന്‍സികയും ചെറുപ്രായത്തില്‍ തന്നെ വരുമാനം ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് ഹന്‍സുവിന് സോഷ്യല്‍ മീഡിയയില്‍ ഉള്ളതും.

 

hansika krishna get a brain mri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES