Latest News

ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നു;പ്രതിഫലമായി ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞെങ്കിലും നിഷേധിക്കുകയായിരുന്നു; നന്ദു പങ്ക് വച്ചത്

Malayalilife
ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നു;പ്രതിഫലമായി ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞെങ്കിലും നിഷേധിക്കുകയായിരുന്നു; നന്ദു പങ്ക് വച്ചത്

ലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിലും തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ജനപ്രീതി നേടാന്‍ കഴിഞ്ഞ ഷോ കൂടിയാണ് ബിഗ് ബോസ്. മലയാളത്തില്‍, ഇതിനകം ബിഗ് ബോസിന്റെ ആറു സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ബിഗ് ബോസിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നടന്‍ നന്ദുവാണ് ഇതുമായി ബന്ധപ്പെട്ട പുതിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ബിഗ് ബോസിന്റെ നാലാം സീസണിലേക്ക് തന്നെയും ക്ഷണിച്ചിരുന്നെന്നും എന്നാല്‍ വീട്ടുകാരും കൂട്ടുകാരുമൊക്കെ എതിര്‍ത്തതു കൊണ്ടാണ് പോവാതിരുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ നന്ദു.

ബിഗ് ബോസിലേക്ക് തന്നെ ക്ഷണിച്ചത് ഷോയുടെ അവതാരകന്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ ആണെന്നും നന്ദു പറഞ്ഞു. മോഹന്‍ലാലുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് നന്ദു. 

'സീസണ്‍ നാലിലേക്ക് വിളിച്ചിരുന്നു. ബോംബെയില്‍ നിന്നു ആളു വിളിക്കും  എന്നു  ലാലേട്ടന്‍ പറഞ്ഞു. ഞാന്‍ 50 ചോദിച്ചു. അവര്‍ 40 ലക്ഷം വരെ പറഞ്ഞു. വീട്ടുകാരും നാട്ടുകാരും എതിര്‍ത്തത് കൊണ്ട് പോയില്ല,' ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ശോഭ വിശ്വനാഥുമായി സംസാരിക്കുമ്പോഴാണ് നന്ദു ഇക്കാര്യം പറഞ്ഞത്. 

നന്ദുവിന്റെ വാക്കുകളിങ്ങനെയാണ്... 'ഒരു ദിവസം രാത്രി 11 മണിക്ക് ലാലേട്ടന്‍ എന്നെ വിളിച്ചു. നാളെ നിന്നെ ബോംബെയില്‍ നിന്ന് വിളിക്കും. എന്തായാലും വരണമെന്ന് പറഞ്ഞു. സീസണ്‍ 4 ആണെന്ന് തോന്നുന്നു. രണ്ടാഴ്ചത്തേക്ക് ആണ് വിളിച്ചത്, പക്ഷേ എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. ഒരാഴ്ച അവിടെ പോയി ക്വറന്റൈനില്‍ താമസിക്കണമല്ലോ. എന്നോട് അതൊന്നും വേണ്ടെന്നാണ് പറഞ്ഞത്. ഒന്നുമില്ലെങ്കില്‍ രണ്ടുദിവസത്തേക്ക് എങ്കിലും വന്നാല്‍ മതിയെന്ന് പറഞ്ഞു.


രണ്ടാഴ്ചത്തേക്ക് പ്രതിഫലമായി ഞാന്‍ 50 ലക്ഷം ചോദിച്ചു. അവര്‍ 40 ലക്ഷം വരെ പറഞ്ഞു. വീട്ടുകാരും നാട്ടുകാരുമൊക്കെ എന്തുപറയും എന്ന് വിചാരിച്ച് ഞാന്‍ പോയില്ലെന്നാണ് നന്ദു പറയുന്നത്. ഒരാഴ്ചയോ രണ്ടാഴ്ചയോ എങ്കിലും ഒന്ന് പോയി നോക്കാമായിരുന്നു എന്നാണ് ശോഭയുടെ അഭിപ്രായം. അതൊരു അനുഭവമാണല്ലോ. എന്നോടും എല്ലാവരും നെഗറ്റീവ് അഭിപ്രായമാണ് പറഞ്ഞത്. ബിഗ് ബോസിലേക്ക് പോകുന്നതിനെപ്പറ്റി ആരും നല്ല അഭിപ്രായം പറഞ്ഞിരുന്നില്ല. എന്നിട്ടും പോയ ശേഷം നല്ലതായിട്ടല്ലേ വന്നതെന്ന് ശോഭ ചോദിക്കുന്നു. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ നന്ദു അടുത്ത ബിഗ് ബോസിലേക്ക് പോകുമോ എന്നൊക്കെ ചോദിച്ചിരുന്നു. എന്നാല്‍ അതിനുള്ള മറുപടി താരം നല്‍കിയില്ല.

Read more topics: # നന്ദു.
nandu reveals bigg boss team

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES