Latest News

സംഗീത് നൈറ്റിന് പിന്നാലെ ഹല്‍ദി ചടങ്ങ് ആഘോഷമാക്കി സുരേഷ് ഗോപി; മഞ്ഞയും വെള്ളയും കലര്‍ന്ന ലഹങ്കയില്‍ ഭാഗ്യ; മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളില്‍ തിളങ്ങി സുരേഷ് ഗോപിയും രാധികയും; താരകുടുംബത്തില്‍ വിവാഹ ആഘോഷങ്ങള്‍ കൊടിയേറുമ്പോള്‍

Malayalilife
topbanner
 സംഗീത് നൈറ്റിന് പിന്നാലെ ഹല്‍ദി ചടങ്ങ് ആഘോഷമാക്കി സുരേഷ് ഗോപി; മഞ്ഞയും വെള്ളയും കലര്‍ന്ന ലഹങ്കയില്‍ ഭാഗ്യ; മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളില്‍ തിളങ്ങി സുരേഷ് ഗോപിയും രാധികയും; താരകുടുംബത്തില്‍ വിവാഹ ആഘോഷങ്ങള്‍ കൊടിയേറുമ്പോള്‍

നുവരി 17ന് നടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളിലാണ് സുരേഷ് ഗോപിയുടെ കുടുംബം. കഴിഞ്ഞ ദിവസം സംഗീത് നൈറ്റിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നിലാ ഇപ്പോള്‍ ഹല്‍ദി ആഘോഷിക്കുന്ന കുടുംബത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മകള്‍ക്കൊപ്പം പോസ് ചെയ്യുന്ന സുരേഷ് ഗോപിയേയും രാധികയേയും വീഡിയോയില്‍ കാണാം.മഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞു സുന്ദരിയായി വരാനോടൊപ്പം ഇരിക്കുന്ന ഭാഗ്യയെയും ഒപ്പം മഞ്ഞ വസ്ത്രത്തില്‍ കൂടെ നില്‍ക്കുന്ന സുരേഷ്ഗോപിയേയും ഭാര്യ രാധികയേയും വിഡിയോയില്‍ കാണാം. വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചു സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന ചടങ്ങായിരുന്നു. 

ആദ്യ വിവാഹം ആയതിനാല്‍ വളരെ വിപുലമായആണ് ആഘോഷങ്ങള്‍ നടത്തുന്നത്. വിവാഹത്തോടെനുബന്ധിച്ചു ഇന്നലെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ സംഗീത് നിശയും സംഘടിപ്പിച്ചിരുന്നു. ആഹാന കൃഷ്ണകുമാറും മറ്റു നിരവധി സെലെബ്രെറ്റികളും ചടങ്ങില്‍ സംവദിക്കുന്നതിനു എത്തിയിരുന്നു. 

ഭാഗ്യയുടെ വിവാഹത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം, വിവാഹത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്നതാണ്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് നടക്കുന്ന വിവാഹത്തില്‍ നരേന്ദ്രമോദി പങ്കെടുക്കും.

ബ്രിട്ടീഷ് കോളമ്പിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. യുബിസി സൗഡെര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലായിരുന്നു പഠനം.മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരന്‍ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്.

 

bhagya suresh haldi ceremony

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES