Latest News

ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വര്‍ഷം ആഘോഷിക്കുന്നു;ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍; 34ാം വിവാഹവാര്‍ഷികദിനത്തില്‍ രാധികയ്‌ക്കൊപ്പമുള്ള മനോഹര ചിത്രവുമായി സുരേഷ് ഗോപി

Malayalilife
 ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വര്‍ഷം ആഘോഷിക്കുന്നു;ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍; 34ാം വിവാഹവാര്‍ഷികദിനത്തില്‍ രാധികയ്‌ക്കൊപ്പമുള്ള മനോഹര ചിത്രവുമായി സുരേഷ് ഗോപി

ഭാര്യ രാധികയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. 'എന്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വര്‍ഷം ആഘോഷിക്കുകയാണ്. വിവാഹ വാര്‍ഷിക ആശംസകള്‍, സ്‌നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍ ഇതാ', എന്നാണ് സുരേഷ് ഗോപി കുറിച്ചത്. 

രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.   സുരേഷ് ഗോപിയുടെയും രാധികയുടെയും 34-ാം വിവാഹ വാര്‍ഷികമാണിന്ന്. 

990 ഫെബ്രുവരി 8നായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിങ്ങനെ നാലു മക്കളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. അടുത്തിടെയായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹം. 
                    
അതേസമയം, വരാഹം എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനല്‍ വി ദേവനാണ്. നവ്യ നായര്‍ ആണ് നടന്റെ 257മത് ചിത്രത്തിന്റെ നായിക. ഗൗതം മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 

 

Read more topics: # സുരേഷ് ഗോപി
suresh gopi and radhika wedding anniverasary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES