ട്രോളന്മാര്‍ എന്നും ആഘോഷമാക്കുന്ന കഥാപാത്രമാണ് ദശമൂലം ദാമു. ചട്ടമ്പിനാട് എന്ന മമ്മൂട്ടി സിനിമയിലെ രസികനായ കഥാപാത്രം മലയാള പ്രേക്ഷകരുടെ മനസില്‍ നേടിയെടുത്ത സ്വീകാര്യത ചെറുതല്ല. സിനിമ അത്ര വലിയ വിജയം അല്ലായിരുന്നെങ്കില്‍ പോലും പിന്നീട് ദശമൂലം ദാമുവിലൂടെ സിനിമ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.
ഇപ്പോള്‍ ദശമൂലത്തെ ഹിറ്റ ആക്കിയ ട്രോളന്മാര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരാജ്. ഒപ്പം ട്രോളും പങ്കുവയ്ക്കുന്നുണ്ട്.
മലയാള സിനിമയിലെ മറ്റൊരു കഥാപാത്രത്തിനും നേടിയെടുക്കാനാവാത്ത സ്വീകാര്യതയാണ് ദശമൂലം ദാമു എന്ന സുരാജ് കഥാപാത്രം നേടിയെടുത്തത്. നര്‍മം നിറഞ്ഞ കഥാപാത്രവും രസികനായ വില്ലന്റെ ഭാവപകര്‍ച്ചയും എല്ലാം പ്രേക്ഷകര്‍ നെഞ്ചിലേറ്റുകയായിരുന്നു. ചട്ടമ്പി നാട് എന്ന മമ്മൂട്ടി സിനിമ ഇന്ന് അറിയപ്പെടുന്നത് ദശമൂലം ദാമുവിവൂടെയാകും എന്നതാണ് മറ്റൊരു യഥാര്‍തഥ്യം.
സിരാജ് വെഞ്ഞാറമ്മൂടിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രവും ഇതുതന്നെ. ദേശീയ അവാര്‍ഡുകള്‍ വരെ നേടിയെടുത്ത സിനിമകള്‍ ചെയ്തപ്പോളും അവയിലൊന്നും കിട്ടാത്ത സ്വീകാര്യതയാണ് ദശമൂലത്തിന് നേടിയെടുക്കാന്‍ സാധിച്ചത്. മലയാളത്തില്‍ ട്രോളന്മാരുടെ കടന്നുവരവോടെ ഇവരുടെ ഇഷ്ടദേവന്‍ ദശമൂലമായി. സാമൂഹിക പ്രതിബന്ധതയുള്ള ഏത് വിഷയത്തിലും ട്രോളുമായി എത്തുമ്പോള്‍ അതില്‍ ദശമൂലം ഒരു പ്രധാന കഥാപാത്രമായിരിക്കും.