Latest News

സഖാവ് ബാലനായി സണ്ണി വെയ്ന്‍...! തമിഴിലെ അരങ്ങേറ്റ ചിത്രമായ ജിപ്‌സിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി....!

Malayalilife
topbanner
സഖാവ് ബാലനായി സണ്ണി വെയ്ന്‍...! തമിഴിലെ അരങ്ങേറ്റ ചിത്രമായ ജിപ്‌സിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി....!

മലയാളസിനിമയില്‍ വ്യത്യ്‌സ്തമായ വേഷങ്ങള്‍ ചെയത് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ജിപ്‌സിയുെട പോസ്റ്റര്‍ പുറത്തിറങ്ങി. 'സഖാവ് ബാലന്‍' എന്നാണ് സണ്ണിയുടെ കഥാപാത്രത്തിന്റെ പേര്. . കേരളത്തിലെ സഖാവായിട്ടാണ് സണ്ണിവെയ്ന്‍ ചിത്രത്തില്‍ വേഷമിടുന്നത്. കോഴിക്കോട് ആയിരിക്കും സണ്ണി അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം നടത്തുക  എന്നാണ് സൂചന.

ദേശീയ അവാര്‍ഡ് ജേതാവ് രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജീവയാണ് നായകനായെത്തുന്നത്. യാത്രക്കും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ജിപ്സിയെന്ന് സംവിധായകന്‍ രാജു മുരുകന്‍ വ്യക്തമാക്കി.  തമിഴില്‍ സണ്ണിയുടെ അരങ്ങേറ്റ ചിത്രമായ 'ജിപ്സി'യെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയിരുന്നു. 

ജോക്കര്‍, കുക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ചിത്രം പ്രഖ്യാപിച്ചപ്പോഴെ ശ്രദ്ധ നേടിയിരുന്നു.  ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌ക്കാരം നേടിയ രാജു മുരുകന്റെത് തന്നെയാണ് തിരകഥയും.


 

Read more topics: # Sunny Wayne,# gypsy,# first tamil film,# poster
Sunny Wayne,gypsy,first tamil film,poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES