ലോകത്ത് എല്ലായിടത്തും ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍.ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി മുമ്പ് കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്് കേരളത്തിലെ ആരാധകര്‍ നല്കിയ സ്വീകരണവും ആഘോഷവും ഒരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു. തനിക്ക് ലഭിച്ച കേരളക്കരയുടെ സ്നേഹത്തിന് അന്ന് നടി നന്ദി പറയുകയും ചെയ്തിരുന്നു. ഇപ്പോളിതാ കേരളത്തിലെ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങുവാന്‍ നടി വീണ്ടും എത്തുകയാണ്. അതും പ്രണയദിനത്തില്‍.
വാലന്റൈന്‍സ് ഡെയ്ക്ക് സംഘടിപ്പിക്കുന്ന 'വാലന്റൈന്‍സ് നൈറ്റ് 2019' എന്ന പരിപാടിയിയല്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നത്. എംജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്‍ര്‍ടെയിന്മെന്റ്‌സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019'ലാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുക. ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍
ഷന്‍ സെന്ററില്‍ വൈകിട്ട് 6ന് ആരംഭിക്കുന്ന സംഗീത-നൃത്ത പരിപാടിക്ക് സണ്ണി ലിയോണിനോടൊപ്പം പ്രശസ്ത ബോളിവോഡ് പിന്നണി ഗായിക തുളസി കുമാറും പങ്കെടുക്കും.
ഗായിക തുളസി കുമാറും ഡാന്‍സ് ഗ്രൂപ്പായ എം.ജെ ഫൈവും സണ്ണിയോടൊപ്പം കൊച്ചിയിലെത്തുന്നുണ്ട്. ബോളിവുഡ് താരങ്ങള്‍ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള ഗായികമാരും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.ഗായിക മഞ്ജരിയും വയലിനിസ്റ്റ് ശബരീഷും പരുപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.
നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനിലും പ്രത്യേക ഔട്ട്‌ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാകും. ഗോള്‍ഡ്-1000, ഡയമണ്ട്-3500, പ്ലാറ്റിനം-5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ ജി.എസ്.ടി നിരക്കുകൂടി ചേര്‍ന്ന് ടിക്കറ്റിന് വീണ്ടും വര്‍ധനയുണ്ടാകും.സണ്ണിയുടെ ആദ്യ മലയാള സിനിമ ചിത്രീകരണം ഗോവയില്‍ തുടരുകയാണ്. മാത്രമല്ല മമ്മൂട്ടി നായകനാകുന്ന മധുരരാജയിലെ ഗാനരംഗത്തും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.