Latest News

മമ്മൂട്ടി ചിത്രം മധുരരാജയില്‍ അഭിനയിക്കാന്‍ ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി; ആരാധകരെ ഇളക്കി മറിക്കാന്‍ താരരാണി മമ്മൂക്കയോടൊപ്പം ചുവടുവെക്കും; താരത്തിന് വമ്പന്‍ വരവേല്‍പ്പ്..!

Malayalilife
മമ്മൂട്ടി ചിത്രം മധുരരാജയില്‍ അഭിനയിക്കാന്‍ ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി; ആരാധകരെ ഇളക്കി മറിക്കാന്‍ താരരാണി മമ്മൂക്കയോടൊപ്പം ചുവടുവെക്കും; താരത്തിന് വമ്പന്‍ വരവേല്‍പ്പ്..!

ബോളിവുഡ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി. മലയാളസിനിമയുടെ താരരാജാവ് മമ്മൂട്ടിയുടെ പുതിയ ചിത്രം മധുരരാജയില്‍ അഭിനയിക്കാനാണ് താരസുന്ദരി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വമ്പല്‍ വരവേല്‍പ്പോട് കൂടെയാണ് താരത്തിനെ ആരാധകരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സ്വീകരിച്ചത്. ചിത്രത്തിന്റെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് നേരിട്ടെത്തി സണ്ണി ലിയോണിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനോടം തന്നെ താരം കൊച്ചിയിലെത്തിയ വീഡിയോ വൈറലായിരിക്കുകയാണ്.

മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയില്‍ ഒരു ഗാനരംഗത്തിലടക്കം സണ്ണി ലിയോണി എത്തുന്നുണ്ട്. ചിത്രത്തില്‍ ഐറ്റം നമ്പറാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു.

ചിത്രത്തിന് മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്. കൊച്ചി നഗരത്തില്‍ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. മമ്മൂട്ടിക്ക് പുറമെ അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.


 

Read more topics: # sunny leone,# in kochi,# acting with mammotty
sunny leone,in kochi,acting with mammotty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES