Latest News

നടി സുജ കാര്‍ത്തികയെ കടത്തിവെട്ടി അമ്മ; സുജയ്ക്ക് പിന്നാലെ പിഎച്ച്ഡി നേടിയ ചന്ദ്രികയ്ക്ക് ആശംസാപ്രവാഹം

Malayalilife
 നടി സുജ കാര്‍ത്തികയെ കടത്തിവെട്ടി അമ്മ; സുജയ്ക്ക് പിന്നാലെ പിഎച്ച്ഡി നേടിയ ചന്ദ്രികയ്ക്ക് ആശംസാപ്രവാഹം


2002ല്‍ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. കാവ്യാ മാധവന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സുജ. 2010 ജനുവരി 31ന് സുജ വിവാഹിതയായി. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം ചെയ്തിരിക്കുന്നത്. ഇതോടെ അഭിനയത്തില്‍ നിന്ന് താരം അകന്നു. അഭിനയം മതിയാക്കിയെങ്കിലും പഠനത്തില്‍ മിടുക്കിയായ താരം തന്റെ പഠനം തുടര്‍ന്നിരുന്നു. കോളേജ് ലക്ചററായും താരം തിളങ്ങി. മാനേജ്മെന്റ് വിദഗ്ധ കൂടിയാണ് സുജ ഇപ്പോള്‍. കോളേജില്‍ അസിസ്റ്റ്ന്റ് പ്രഫസര്‍ ജോലിയില്‍ നിന്നും മാറി റിസേര്‍ച്ച് സ്‌കോളറായിരുന്നു താരം. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് താരത്തിന് കൊച്ചി ശാസത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ഡോകടറേറ്റ് ലഭിച്ചത്. ഇപ്പോള്‍ മകളെക്കാള്‍ മിടുക്കിയാണ് താനെന്ന് തെളിയിച്ചിരിക്കയാണ് സു ജ കാര്‍ത്തികയുടെ അമ്മ ചന്ദ്രിക. കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന്  മാനേജ്മെന്റില്‍ പിഎച്ച്ഡി നേടിയിരിക്കയാണ് ചന്ദ്രിക.

 തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ' പറ്റിയായിരുന്നു സുജയുടെ ഗവേഷണം. ഏഴു വര്‍ഷം മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തികയ്ക്ക് 2009-ല്‍ പി.ജി.ഡി.എമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു.  ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്വാളിറ്റേറ്റീവ് റിസര്‍ച് മെത്തേഡ്‌സില്‍ സര്‍ട്ടിഫിക്കറ്റും സുജ സ്വന്തമാക്കി.  അതുകൂടാതെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐസിടി അക്കാദമിയില്‍ നിന്ന് ഡാറ്റ അനലിസ്റ്റ് സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സും പൂര്‍ത്തിയാക്കി.2013-ലാണ് ജെ.ആര്‍.എഫ്. നേടി കുസാറ്റില്‍ ഗവേഷണം ആരംഭിക്കുന്നത്. ഇനി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പാണ് സുജയുടെ ലക്ഷ്യം.എക്സെല്ലര്‍ എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും മുഖ്യ പരിശീലകയുമാണ് സുജ. കേന്ദ്ര ബഡ്ജറ്റിനോടനുബന്ധിച്ച പ്രത്യേക ചര്‍ച്ചയില്‍ താരം എത്തിയതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ പങ്കുവച്ചിരുന്നു.  സുജയുടെ നേട്ടത്തിന് പിന്നാല താരത്തിന്റെ അമ്മയുടെ സുവര്‍ണ്ണ നേട്ടത്തില്‍ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ് എത്തുന്നത്, 

 

sujakarthikas mother chandrika got pHd in management

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES