Latest News

എല്ലായിടത്തും ഓടിയെത്തുന്ന മമ്മൂട്ടി എണ്‍പതുകളിലെ സംഗമത്തിന് എത്താത്തത് ചുമ്മാതല്ല; കാരണം വ്യക്തമാക്കി നടി സുഹാസിനി

Malayalilife
topbanner
 എല്ലായിടത്തും ഓടിയെത്തുന്ന മമ്മൂട്ടി എണ്‍പതുകളിലെ സംഗമത്തിന് എത്താത്തത് ചുമ്മാതല്ല; കാരണം വ്യക്തമാക്കി നടി സുഹാസിനി

ണ്‍പതുകളിലെ സിനിമാ താരങ്ങളുടെ വാര്‍ഷിക ഒത്തുകൂടലായ എയ്റ്റീസ് റീയൂണിയന്റെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടന്നത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ്. 40തോളം സൂപ്പര്‍താരങ്ങളാണ് ഇക്കുറി സംഗമത്തിന് എത്തിയത്. മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാര്‍, ചിരംജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ഈ വര്‍ഷത്തെ കൂട്ടായ്മക്ക് എത്തിച്ചേര്‍ന്നു. പതിവു തെറ്റാതെ ഇക്കുറിയും നടന്ന പത്താംവാര്‍ഷിക സംഗമത്തിന്റെ കളര്‍ കോഡ് കറുപ്പും ഗോള്‍ഡുനുമായിരുന്നു. ആടിയും പാടിയും സന്തോഷിച്ചാണ് സംഗമം താരങ്ങള്‍ അടിപൊളിയാക്കിയത്. എന്നാല്‍ രജനീകാന്ത്, കമലഹാസന്‍, മമ്മൂട്ടി തുടങ്ങിയ പ്രശസ്ത താരങ്ങളുടെ അസാനിധ്യം ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. മോഹന്‍ലാല്‍ എല്ലാവര്‍ഷവും സംഗമത്തിനെത്തുമ്പോള്‍ മമ്മൂട്ടി എത്താറില്ല. ഇതോടെ നിരവധി പേരാണ് എന്തുകൊണ്ട് മമ്മൂട്ടി എത്തിയില്ലെന്ന ചോദ്യം ഉന്നയിച്ചത്.

ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കയാണ് മമ്മൂട്ടിയുടെ പ്രിയ നായികയായിരുന്ന സുഹാസിനി. ഇന്‍സ്റ്റഗ്രാമില്‍ സുഹാസിനി പങ്കുവച്ച ഫോട്ടോയ്ക്കു താഴെയായിരുന്നു ആരാധകരുടെ കമന്റ് . 'ഫോട്ടോ വളരെ നന്നായിട്ടുണ്ട്. പക്ഷേ മമ്മൂക്കയെ കാണുന്നില്ലല്ലോ എന്നാണ് ' ഒരാരാധകന്‍ ചോദിച്ചത്. 'ഒരു പ്രധാനപ്പെട്ട ബോര്‍ഡ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് ആരാധകന്റെ ചോദ്യത്തിന് മറുപടിയായി സുഹാസിനി കുറിച്ചത്. അതേസമയം കല്യാണങ്ങള്‍ക്കായാലും മരണങ്ങള്‍ക്കായാലും ഓടി എത്താറുള്ള മമ്മൂട്ടി എല്ലാ വര്‍ഷവും നടക്കുന്ന സംഗമത്തിന് എത്താറില്ലെന്നത് ശ്രദ്ധ നേടുന്നുണ്ട്.

2009ല്‍ സുഹാസിനിയും, ലിസിയും ചേര്‍ന്നാണ് ആദ്യമായി താരങ്ങളുടെ ഒത്തുചേരലിന് തുടക്കം കുറിച്ചത്. ഓരോ വര്‍ഷവും ഓരോ കളര്‍ കോഡിലുള്ള വസ്ത്രങ്ങളോടെ ഒരോ താരങ്ങളുടെ വീട്ടില്‍ ആണ് ഒത്തുചേരല്‍ സംഘടിപ്പിച്ചത്. മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാര്‍, ചിരഞ്ജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ഈ വര്‍ഷത്തെ കൂട്ടായ്മക്ക് എത്തിച്ചേര്‍ന്നു. രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ തിരക്കുമൂലമാണ് എത്താത്തത്. റിയൂണിയന്‍ ക്ലബില്‍ ഇപ്പോള്‍ 50 അംഗങ്ങളാണുള്ളത്.

 

suhasini about absence of mammootty in eightys reunion

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES