Latest News

ഭരിക്കുന്ന പാര്‍ട്ടിയിലെ പ്രമുഖരുടെ അടുത്ത സുഹൃത്തായിരുന്നു നായകന്‍; അദ്ദേഹം ചെയ്ത ചിത്രം വലിയ വിജയമായി; തുടര്‍ന്ന് രാഷ്ട്രീയക്കാരനായ സുഹൃത്തിനോട് അവാര്‍ഡ് ചോദിച്ചു; ഒടുവില്‍ ആ സിനിമയ്ക്ക് നടന്‍, നടി, സംവിധായകന്‍, മികച്ച ചിത്രം തുടങ്ങി എല്ലാം അവാര്‍ഡും ലഭിച്ചു; രൂപേഷിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി സോഷ്യല്‍ മീഡിയ; ചിത്രം ചാര്‍ളിയെന്ന് ചര്‍ച്ച

Malayalilife
ഭരിക്കുന്ന പാര്‍ട്ടിയിലെ പ്രമുഖരുടെ അടുത്ത സുഹൃത്തായിരുന്നു നായകന്‍; അദ്ദേഹം ചെയ്ത ചിത്രം വലിയ വിജയമായി; തുടര്‍ന്ന് രാഷ്ട്രീയക്കാരനായ സുഹൃത്തിനോട് അവാര്‍ഡ് ചോദിച്ചു; ഒടുവില്‍ ആ സിനിമയ്ക്ക് നടന്‍, നടി, സംവിധായകന്‍, മികച്ച ചിത്രം തുടങ്ങി എല്ലാം അവാര്‍ഡും ലഭിച്ചു; രൂപേഷിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി സോഷ്യല്‍ മീഡിയ; ചിത്രം ചാര്‍ളിയെന്ന് ചര്‍ച്ച

സംസ്ഥാനവും ദേശീയവും തലത്തിലുള്ള ചലച്ചിത്ര അവാര്‍ഡുകള്‍ ലോബിയിംഗിന്റെ സ്വാധീനത്തിലാണ് പലപ്പോഴും തീരുമാനിക്കപ്പെടുന്നതെന്ന് സംവിധായകന്‍ രൂപേഷ് പീതാംബരന്‍ ആരോപിച്ചു. താന്‍ തന്നെയാണ് ഇതിന് സാക്ഷിയെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് രൂപേഷ് ഈ വിമര്‍ശനം ഉന്നയിച്ചത്. ''ദേശീയ അവാര്‍ഡിന്റെ കാര്യത്തില്‍ പലപ്പോഴും ലോബിയിങ് നടക്കാറുണ്ട്. അങ്ങനെ വന്നാല്‍ ഒരേസമയം രണ്ട് പേര്ക്ക് അവാര്‍ഡ് നല്‍കുന്ന രീതിയും ഉണ്ടാകും. അത്തരമൊരു സംഭവത്തിന് ഞാന്‍ നേരിട്ട് സാക്ഷിയാണ്,'' എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെയും അദ്ദേഹം വിമര്‍ശിച്ചു. ''കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരു സിനിമയ്ക്കു നടന്ന സംഭവമാണ് ഞാന്‍ കണ്ടത്. ഭരിക്കുന്ന പാര്‍ട്ടിയിലെ പ്രമുഖരുടെ അടുത്ത സുഹൃത്തായിരുന്നു നായകന്‍. അവന്‍ ചെയ്ത ചിത്രം വലിയ വിജയമായി. തുടര്‍ന്ന് സുഹൃത്തായ രാഷ്ട്രീയക്കാരനോട് അവാര്‍ഡ് ആവശ്യപ്പെട്ടു. ഒടുവില്‍ ആ സിനിമയ്ക്ക് നടന്‍, നടി, സംവിധായകന്‍, മികച്ച ചിത്രം തുടങ്ങി എല്ലാം അവാര്‍ഡും ലഭിച്ചു. നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന നടന്‍ കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റൊരു സിനിമയിലെ പ്രകടനത്തിന് അവാര്‍ഡ് നല്‍കി. മൊത്തം ടീമിനുമായിരുന്നു അംഗീകാരം,'' എന്നാണ് രൂപേഷ് വ്യക്തമാക്കിയത്.

ലോബിയിങ് ശക്തമായി നടക്കുന്ന സാഹചര്യത്തില്‍ താന്‍ സ്വന്തം സിനിമകള്‍ ഒരിക്കലും അവാര്‍ഡിന് അയച്ചിട്ടില്ലെന്നും ഇനി അയക്കില്ലെന്നും രൂപേഷ് വ്യക്തമാക്കി. ''ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും അതേ രീതിയാണ് പിന്തുടരുന്നത്. അവാര്‍ഡിന് സിനിമ അയക്കില്ല, ഫെസ്റ്റിവലുകള്‍ക്കാണ് മാത്രം അയക്കുക. കാരണം, അവാര്‍ഡുകള്‍ സത്യത്തില്‍ ലോബിയിങ്ങാണ്,'' എന്നും അദ്ദേഹം പറഞ്ഞു.

രൂപേഷിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹം സൂചിപ്പിച്ച സിനിമ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി (2015) ആയിരിക്കാമെന്ന് പലരും അഭിപ്രായപ്പെടുന്നു. ചാര്‍ലിയ്ക്ക് ആ വര്‍ഷം നടന്‍, നടി, സംവിധായകന്‍, തിരക്കഥ തുടങ്ങി എട്ട് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. കൂടാതെ, ചിത്രത്തിലെ നിര്‍മാണ സംഘത്തിലെ ജോജു ജോര്‍ജിന് ''ഒരു സെക്കന്റ് ക്ലാസ് യാത്ര'', ''ലുക്കാ ചുപ്പി'' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. എന്നാല്‍, ചിലര്‍ ചാര്‍ലി നേടിയ പുരസ്‌കാരങ്ങള്‍ പൂര്‍ണമായും അര്‍ഹിച്ചതാണെന്ന് വാദിക്കുന്നപ്പോള്‍, മറ്റുചിലര്‍ ദുല്‍ഖറിന്റെ അഭിനയത്തിന് അവാര്‍ഡ് കൊടുക്കേണ്ടിയിരുന്നില്ലെന്ന് അഭിപ്രായപ്പെടുന്നു.

state award lobbying cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES