ചാനലുകാര്‍ അവാര്‍ഡ് കൊടുക്കുന്നത് കണ്ടിട്ട് അവര്‍ക്ക് തലയ്ക്ക് വല്ല അസുഖവുമുണ്ടോയെന്ന് തോന്നാറുണ്ട്; അവാര്‍ഡ് വാങ്ങുന്ന സൂപ്പര്‍ താരങ്ങളെ കാണുമ്പോള്‍ ചിരി; ഇവരിങ്ങനെ കോപ്രായങ്ങള്‍ കാണിക്കുമ്പോള്‍ ദു:ഖമുണ്ട്: സംവിധായകന്‍ ഭദ്രന്റെ വാക്കുകള്‍ വൈറലാകുമ്പോള്‍

Malayalilife
 ചാനലുകാര്‍ അവാര്‍ഡ് കൊടുക്കുന്നത് കണ്ടിട്ട് അവര്‍ക്ക് തലയ്ക്ക് വല്ല അസുഖവുമുണ്ടോയെന്ന് തോന്നാറുണ്ട്; അവാര്‍ഡ് വാങ്ങുന്ന സൂപ്പര്‍ താരങ്ങളെ കാണുമ്പോള്‍ ചിരി; ഇവരിങ്ങനെ കോപ്രായങ്ങള്‍ കാണിക്കുമ്പോള്‍ ദു:ഖമുണ്ട്: സംവിധായകന്‍ ഭദ്രന്റെ വാക്കുകള്‍ വൈറലാകുമ്പോള്‍

ത്തവണത്തെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ദാന ചടങ്ങിന് ശേഷം സോഷ്യല്‍മീഡിയ ട്രോളുകള്‍ നിറഞ്ഞത് മോഹന്‍ലാലിന് ലഭിച്ച അവാര്‍ഡിനെക്കുറിച്ചായിരുന്നു. ഇട്ടിമാണിയിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ആണ് നടനെ തേടിയെത്തിയത്. ഇപ്പോളിതാ സംവിധായകന്‍ ഭദ്രനും ഇതിനെതിരെ തുറന്നടിക്കുകയാണ്.

ചാനലുകള്‍ നടന്മാര്‍ക്ക് നല്‍കുന്ന അവാര്‍ഡുകളെ പരിഹസിച്ചാണ്  ഭദ്രന്‍ രംഗത്തെത്തിയത്. ചാനലുകളില്‍ അവാര്‍ഡ് വാങ്ങുന്ന സൂപ്പര്‍ താരങ്ങളെ കാണുമ്പോള്‍ ചിരി വരുന്നെന്നും ഇവരിങ്ങനെ കോപ്രായങ്ങള്‍ കാണിക്കുമ്പോള്‍ ദുഖമുണ്ടെന്നും സംവിധായകന്‍ ഭദ്രന്‍ സിപിസി അവാര്‍ഡ് ദാനത്തിനിടെ വ്യക്തമാക്കി.

'സാധാരണ പല ചാനലുകളിലും നിങ്ങള്‍ എന്നയാള്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ വരണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് തലയ്ക്ക് വല്ല അസുഖവുമുണ്ടോ എന്നാണ് ആ ചാനലിലെ പ്രമുഖരോട് ഞാന്‍ പറയാറുള്ളത്... പടം ഇറങ്ങി മൂന്ന് മാസം കഴിയുമ്പോള്‍ ബെസ്റ്റ് ഡയറക്ടര്‍, ബെസ്റ്റ് ഹീറോ.. സത്യം പറഞ്ഞാല്‍ ഇത് വാങ്ങുന്ന സൂപ്പര്‍ താരങ്ങളെ കാണുമ്പോള്‍ പോലും എനിക്ക് ചിരി വരാറുണ്ട്. .

തീര്‍ച്ചയായിട്ടും നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ആരും തന്നെ കുറവുള്ളവരല്ല..അവരാണ് ഈ മലയാള സിനിമയെ മുന്നോട്ട് നയിച്ചത്. ഇവരുടെയൊക്കെ എത്രയോ പ്രശസ്ത സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എല്ലാം നല്ല നടന്മാര്‍ തന്നെ എന്നതില്‍ സംശയമൊന്നും വേണ്ട. പക്ഷെ ഇവരിങ്ങനെ കോപ്രായങ്ങള്‍ കാണിക്കുമ്പോള്‍ എനിക്ക് ദുഖമുണ്ട്. അത് പറയാന്‍ എനിക്ക് യാതൊരു ഭയവുമില്ല... ' ഭദ്രന്‍ പറഞ്ഞു

സ്ഫടികം സിനിമയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'സ്ഫടിക'ത്തിന്റെ 4K വേര്‍ഷന്‍/ഡിജിറ്റല്‍ വേര്‍ഷന്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നതിനെ കുറിച്ച് പറയവേയാണ് ഭദ്രന്‍ ലാലിനെകുറിച്ച് പരാമര്‍ശിക്കുകയുണ്ടായത്.
സ്ഫടികത്തിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ കാണുമ്പോള്‍ നാം മോഹന്‍ലാലിനെ നമിച്ച് പോകും, ഞാന്‍ ഇതിനകം മൂന്ന് പ്രാവശ്യം കണ്ടു, അഹങ്കാരത്തോടെ വിനയത്തോടെ പറയുകയാണ് എന്ത് പറ്റി ആ പഴയ മോഹന്‍ലാലിനെന്ന് തോന്നാറുണ്ട്, അദ്ദേഹത്തിന്റെ കുറവല്ല, അദ്ദേഹത്തിന്റെ മുമ്പിലേക്ക് നല്ല കഥകള്‍ കടന്നു ചെല്ലാത്തതാണ് പ്രശ്‌നം. ശ്യാം പുഷ്‌കരന് ഈ ചാന്‍സ് എടുക്കാവുന്നതാണ്, എന്നാണ് അദ്ദേഹം പറയുകയുണ്ടായത്.

സിപിസിയുടെ 2019ലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം വൈറസ് എന്ന സിനിമയിലൂടെ നേടിയ ആഷിഖ് അബുവിന് പുരസ്‌കാരം നല്‍കാനായിട്ടായിരുന്നു ഭദ്രനെ വേദിയിലേക്ക് ക്ഷണിച്ചത്. വിഖ്യാതനായ ചലച്ചിത്രകാരന്‍ പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍ എന്നും ഭദ്രന്‍ അഭിപ്രായപ്പെടുകയുണ്ടായി. മികച്ച തിരക്കഥാകൃത്തിനുള്ള സിപിസി പുരസ്‌കാരം കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്യാം പുഷ്‌കരന് ലഭിക്കുകയുമുണ്ടായി.

director bhadran says about channel awards

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES