Latest News

പത്മപ്രിയ വഴിയാണ് മമ്മൂട്ടിയെ കാണാൻ അവസരം ലഭിച്ചത്; പാലക്കാട്ട് ലൊക്കേഷനിൽ വച്ച് സിനിമയുടെ ഐഡിയ പറഞ്ഞപ്പോൾ ചെയ്യാമെന്ന് സമ്മതിച്ചു; സ്‌ക്രിപ്‌റ്റ് പോലും എഴുതുന്നതിന് മുമ്പ് ഐഡിയ മാത്രം കേട്ട് ചെയ്യാമെന്ന് സമ്മതിച്ചത്‌ അത്ഭുതപ്പെടുത്തി; മമ്മൂട്ടി നോ പറഞ്ഞിരുന്നെങ്കിൽ പേർൻപ് ഉണ്ടാവുമായിരുന്നില്ലെന്ന് സംവിധായകൻ

Malayalilife
പത്മപ്രിയ വഴിയാണ് മമ്മൂട്ടിയെ കാണാൻ അവസരം ലഭിച്ചത്; പാലക്കാട്ട് ലൊക്കേഷനിൽ വച്ച് സിനിമയുടെ ഐഡിയ പറഞ്ഞപ്പോൾ ചെയ്യാമെന്ന് സമ്മതിച്ചു; സ്‌ക്രിപ്‌റ്റ് പോലും എഴുതുന്നതിന് മുമ്പ് ഐഡിയ മാത്രം കേട്ട് ചെയ്യാമെന്ന് സമ്മതിച്ചത്‌ അത്ഭുതപ്പെടുത്തി; മമ്മൂട്ടി നോ പറഞ്ഞിരുന്നെങ്കിൽ പേർൻപ് ഉണ്ടാവുമായിരുന്നില്ലെന്ന് സംവിധായകൻ

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായകൻ റാം സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രമാണ് പേരൻപ് .ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം തിയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. ശബ്ദം കൊണ്ടും ഭാവം കൊണ്ടും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ചിത്രത്തിന്റെതായി പുറത്ത് വന്ന ടീസറിലും മറ്റും മമ്മൂട്ടി കാഴ്‌ച്ചവക്കുന്നത്. ഏറെ പ്രശംസ നേടിയ ചിത്രം ഉണ്ടാവാനുണ്ടായ വിശേഷങ്ങൾ സംവിധായകൻ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കിയ മമ്മൂട്ടി നോ എന്ന് പറഞ്ഞിരുന്നെങ്കിൽ പേരൻപ് എന്ന ചിത്രം ഒരു പക്ഷേ ഉണ്ടാകുമായിരുന്നില്ലെന്ന് സംവിധായകൻ റാം പറഞ്ഞത്.

'നടി പത്മപ്രിയ എന്റെ അടുത്ത സുഹൃത്താണ്. അവർ വഴിയാണ് മമ്മൂട്ടിയെ കാണാൻ അവസരം ലഭിക്കുന്നത്. പാലക്കാട് ഷൂട്ടിങ് ലൊക്കേഷനിൽ പോയാണ് മമ്മൂട്ടിയെ കാണുന്നത്. സിനിമയെക്കുറിച്ച് പറഞ്ഞ് കേൾപ്പിച്ചതും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. അതെനിക്ക് ശരിക്കും അതിശയമായിരുന്നു. കാരണം ഞാൻ സിനിമയുടെ ഐഡിയ ആണ് പറഞ്ഞത്. തിരക്കഥ എഴുതിയിട്ടില്ലെന്നും മമ്മൂക്കയ്ക്ക് ഐഡിയ ഇഷ്ടപ്പെടുകയാണെങ്കിൽ തിരക്കഥ എഴുതാമെന്നുമാണ് പറഞ്ഞത്. പക്ഷേ അദ്ദേഹം സ്‌ക്രിപ്റ്റില്ലാതെ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. മമ്മൂട്ടി നോ പറഞ്ഞിരുന്നുവങ്കിൽ ചിലപ്പോൾ ഈ സിനിമയേ ഉണ്ടാവുമായിരുന്നില്ല.' റാം പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും റാം കൂട്ടിച്ചേർത്തു. 'കോയമ്പത്തൂരിൽ വച്ച് എനിക്ക് 16 വയസ്സുള്ളപ്പോഴാണ് 'സുകൃതം' കാണുന്നത്. സിനിമ കണ്ടിട്ട് തിരിച്ചു ബസ്സിൽ പോകാൻ എന്റെ കൈയിൽ പണം തികയില്ലായിരുന്നു. കാരണം കൈയിലിരുന്ന പൈസയ്ക്കാണ് ടിക്കറ്റ് എടുത്തത്. അങ്ങനെ കിലോമീറ്ററോളം ഞാൻ സിനിമയെക്കുറിച്ച് ചിന്തിച്ചു നടന്നു. അന്നേ ചിന്തിച്ചിരുന്നു സംവിധായകനായാൽ മമ്മൂട്ടിയെ വച്ചൊരു സിനിമ ചെയ്യുമെന്ന്. അത് ടീനേജ് കാലത്തെ ഒരു മോഹമായിരുന്നു. പക്ഷേ സംവിധായകനായപ്പോൾ ഞാൻ ഉറപ്പിച്ചു, മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യണമെന്ന്.'

പേരൻപിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 27 മിനിറ്റ് ദൈർഘ്യമാണ് സിനിമയ്ക്കുള്ളത്. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7 നായിരിക്കും പേരൻപ് റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദേശീയ അവാർഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരൻപ് രണ്ടു വർഷങ്ങൾക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാൻസ്‌ജെൻഡറായ അഞ്ജലി അമീർ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തിൽ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാൻ ശങ്കർ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വർ ക്യാമറയും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചു.

Read more topics: # director ram,# peranp
stardust/director-ram-says-about-peranp-117317

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES