തെന്നിന്ത്യയിലെ ഉലകനായകന്‍ എന്ന സ്ഥാനം നേടിയ നടനാണ് കമലഹാസന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ കമലഹാസന്‍ ഇന്ന് 65ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് ആശംസകള്‍ അറിയിച്ച് മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ചിത്രം പങ്കുവച്ചിരുന്നു. കൂടാതെ ആരാധകരും ആശംസകളുമായി എത്തുകയാണ്. കമലഹാസനും സരികയും തമ്മില്‍ വേര്‍പിരിഞ്ഞതിനെക്കുറിച്ച് ശ്രുതി ഹാസന്‍ മനസ്സു തുറന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തെന്നിന്ത്യയിലെ മിന്നും താരങ്ങളില്‍ ഒരാളാണ് കമലഹാസന്‍. വിവിധ ഭാഷകളില്‍ കമല്‍ഹാസന്‍ തിളങ്ങയിട്ടുണ്ട്. തമിഴ് സിനിമാ ലോകത്തെ മുന്‍നിര നായകന്മാരായിരുന്ന ശിവാജി ഗണേശന്റേയും എം.ജി.രാമചന്ദ്രന്റേയും ഒക്കെ ഒപ്പം കമലഹാസന്‍ ബാലതാരമായി അഭിനയിച്ചായിരുന്നു കമലഹാസന്റെ തുടക്കം. പിന്നീട് തമിഴ് സിനിമാ ലോകം സാക്ഷ്യം വഹിച്ചത് കമല്‍ഹാസന്റെ ജീവിതവിജയമാണ്. എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങള്‍, തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങി കമല്‍ഹസന്‍ അഭിനയിക്കാത്ത ഭാഷകള്‍ ചുരുക്കം. ഇന്ന താരം തന്റെ അറുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അച്ഛന് പിറന്നാള്‍ ആശംസിച്ച് മകളും നടിയുമായ ശ്രുതി ഹാസനും അക്ഷര ഹാസനും ചിത്രവും കുറിപ്പും പങ്കുവച്ചിട്ടുണ്ട്. അച്ഛന്‍ എന്നും മുന്നോട്ടു പോകാന്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അച്ഛനോടൊപ്പം ഉണ്ടാകാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യം ആണെന്നും ശ്രുതിയും അക്ഷരയും ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്. കമലഹാസന്‍-സരിക ദമ്പതികളുടെ മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. ഇപ്പോള്‍ തന്റെ അച്ഛന്‍ കമലഹാസന്റെയും അമ്മ സരികയുടെയും ഡിവോഴ്‌സിനെക്കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
ദശാവതാരത്തിലൂടെ കഥ, തിരക്കഥ, സംവിധാനം, അഭിനയം എന്നിവ അനായേസേനയാണ് കമല്‍ കൈകാര്യം ചെയ്തത്. നടന്‍ സംവിധായകന്‍, ഗായകന്‍, കഥാരചയിതാവ് രാഷ്ട്രീയക്കാരന്‍ തുടങ്ങി കമല്‍ഹസന്‍ കൈവെക്കാത്ത മേഖലകള്‍ ചുരുക്കമാണ്. സിനിമാ നടന്‍ എന്ന നിലയില്‍ വിജയിക്കാന്‍ കമലഹാസന് കഴിഞ്ഞെങ്കിലും താരത്തിന്റെ ദാമ്പത്യജീവിതങ്ങള്‍ അമ്പേ പരാജയമായിരുന്നു.വിവാഹത്തിന് മുമ്പ് തന്നെ നിരവധി നടിമാര്‍ക്കൊപ്പം കമലഹാസന്റെ പേര് ചേര്‍ത്ത് കേട്ടിരുന്നു. രണ്ടാം വിവാഹം പരാജയമായതിനെതുടര്‍ന്നാണ് കമല്‍ഹാസന്‍ നടി സരികയെ വിവാഹം ചെയ്തത്. മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷമായിരുന്നു ഇവരുടെ ഔദ്യോഗിക വിവാഹം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സരികയും കമലും പിരിഞ്ഞു. ഇപ്പോള്‍ തങ്ങളുടെ മാതാപിതാക്കളുടെ വേര്‍പിരിയലിനെക്കുറിച്ച് ശ്രുതി ഹാസന്‍ മനസ്സ് തുറന്നതാണ് കമലഹാസിന്റെ പിറന്നാള്‍ ദിനത്തില്‍ ചര്‍ച്ചയാകുന്നത്.
നിങ്ങളുടെ മാതാപിതാക്കള്‍ ഒന്നിച്ചാണെങ്കിലും നിങ്ങളുടേത് ഒരു സന്തോഷം നിറഞ്ഞ കുടുംബമാണെങ്കിലും ജീവിതത്തില്‍ വേദന ഒഴിവാക്കാനാകാത്ത ഒന്നാണ്. അത് ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് ശ്രുതി പറയുന്നു. മാതാപിതാക്കളെക്കുറിച്ച് പറഞ്ഞ ശ്രുതി അവര്‍ മനുഷ്യരാണെന്നും സന്തോഷമായി ഇരിക്കേണ്ടത് ആവശ്യമാണെന്നും വ്യക്തമാക്കി. ഞാന്‍ കടന്നു പോയ അതേ അവസ്ഥകളിലൂടെ കടന്നുപോയ പലരും പറയും, മറ്റ് ആളുകള്‍ക്ക് അത് വാര്‍ത്തയാണെന്ന്. പക്ഷെ വീട്ടിലുള്ളവര്‍ക്ക് അത് വാര്‍ത്തയല്ല. അവര്‍ ചെയ്യേണ്ടത് അവര്‍ ചെയ്തു. അതില്‍ താന്‍ സന്തുഷ്ടയാണെന്നും താരം പറയുന്നു. കാരണം അവര്‍ രണ്ടുപേരും അവരുടേതായ രീതികളില്‍ സന്തോഷം അര്‍ഹിക്കുന്നവരാണ്. എന്റെ മാതാപിതാക്കളാകുന്നതിന് മുമ്പ് അവര്‍ രണ്ട് വ്യക്തികളായിരുന്നു. ഇത് ഞാന്‍ എല്ലായ്‌പ്പോഴും പറയാറുള്ള കാര്യമാണെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.