Latest News

ആ കള്ളപ്പണം സ്വീകരിക്കാത്തതിനാലാണ് വിശ്വരൂപം സിനിമ ജയലളിത നിരോധിച്ചത്'; തമിഴ്‌നാട് മുൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മക്കൾ നീതി മയ്യം സ്ഥാപക നേതാവ് കമൽഹാസൻ

Malayalilife
ആ കള്ളപ്പണം സ്വീകരിക്കാത്തതിനാലാണ് വിശ്വരൂപം സിനിമ ജയലളിത നിരോധിച്ചത്'; തമിഴ്‌നാട് മുൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മക്കൾ നീതി മയ്യം സ്ഥാപക നേതാവ് കമൽഹാസൻ

ന്തരിച്ച് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ ആഞ്ഞടിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. 2013ൽ തന്റെ വിശ്വരൂപം എന്ന സിനിമയ്ക്ക് നേരിടേണ്ടി വന്ന നിരോധനത്തെ പറ്റി പറയവേയാണ് കമൽ ജയലളിതക്കെതിരെ ആഞ്ഞടിച്ചത്. അന്ന് ജയലളിത തനിക്ക് കള്ളപ്പണം വാഗ്ദാനം ചെയ്‌തെന്നും ഇത് സ്വീകരിക്കാത്തതിനാലാണ് വിശ്വരൂപം സിനിമ നിരോധിച്ചതെന്നും താരം പറയുന്നു.

സോണിയ സിംഗിന്റെ 'ഇന്ത്യയെ നിർവചിക്കുന്നു, അവരുടെ കണ്ണുകളിലൂടെ' എന്ന പുസ്തകത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് താരം അനുഭവം വെളിപ്പെടുത്തിയത്. 'ചക്രവർത്തിനി' എന്നാണ് ജയലളിതയെ കമൽഹാസൻ വിശേഷിപ്പിച്ചത്. അവർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിശ്വരൂപത്തിന്റെ സംപ്രേഷണാവകാശം ജയ ടിവിക്ക് വേണ്ടി ആവശ്യപ്പെട്ട് ജയലളിതയുടെ കൂട്ടാളി തന്നെ സമീപിച്ചുവെന്നും ഇതിനായി കള്ളപ്പണമാണ് അവരുടെ ഭാഗത്ത് നിന്നും ഓഫർ ചെയ്തതെന്നും കമൽ പറയുന്നു.

അഭിമുഖത്തിൽ കമൽഹാസന്റെ വാക്കുകളിങ്ങനെ:

ജയലളിത സ്വാധീനമുള്ള ആളായിരുന്നതിനാൽ തനിക്ക് ആ നിർദ്ദേശം സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്നാൽ ചിത്രത്തിന്റെ അവകാശത്തിനുള്ള പ്രതിഫലമായി തനിക്ക് അവർ കള്ളപ്പണം വാഗ്ദാനം ചെയ്തപ്പോഴാണ് താൻ ആ കരാറിൽ നിന്നും പിന്മാറിയത്. കമൽഹാസൻ പറയുന്നു. തന്റെ ആത്മാഭിമാനത്തെ ജയലളിത വിലകുറച്ച് കണ്ടുവെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.തുടർന്ന് ജയലളിതയുടെ കൂട്ടാളികളിൽ ഒരാളായ ഒരു പൊലീസ് മേധാവിയും 'ജയ ടി.വി'യുടെ തലവനും കൂടിചേർന്ന് 'വിശ്വരൂപം' തീയറ്ററിൽ പോയി കണ്ടു. ഇവരാണ് ചിത്രം കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് ജയലളിതയോട് പറഞ്ഞത്. തുടർന്ന് തന്നോട് വിരോധമുണ്ടായിരുന്ന ജയലളിത ചിത്രം നിരോധിക്കുകയായിരുന്നു.

താൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പ്രധാന കാരണവും ജയലളിതയാണെന്നും കമൽഹാസൻ പറഞ്ഞു. ചിത്രം നിരോധിച്ചാൽ താൻ ജയലളിതയോട് യാചിക്കാൻ ചെല്ലുമെന്ന് അവർ കരുതിയിരിക്കാമെന്നും, എന്നാൽ താൻ ആത്മാഭിമാനിയാണെന്നതിനെ കുറിച്ച് അവർക്ക് അറിവില്ലായിരുന്നു. അന്ന് ചിത്രം നിരോധിച്ചതിനെ തുടർന്ന് താൻ ഏറെ ബുദ്ധിമുട്ടിയെന്നും പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് ചിത്രത്തെ നിരോധനത്തിൽ നിന്നും രക്ഷിച്ചെടുത്തതെന്നും കമൽഹാസൻ ഓർക്കുന്നു.

2013ലാണ് ഏറെ വിവാദങ്ങൾക്ക് നടുവിൽ 'വിശ്വരൂപം' റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതേ വേളയിൽ തന്നെയാണ് കമലിന്റെ പാർട്ടിയെ പറ്റിയും ചർച്ചകൾ സജീവമാകുന്നത്. പാർട്ടി പ്രഖ്യാപിച്ചപ്പോൾ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാനാണ് ഇപ്പോൾ പദ്ധതിയെന്നും കേന്ദ്ര രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ശ്രദ്ധിക്കുന്നില്ലെന്നും കമൽഹാസൻ വ്യക്തമാക്കിയിരുന്നു. 3.86 ശതമാനം വോട്ടുകൾ മാത്രമാണ് മക്കൾ നീതി മയ്യത്തിന് തമിഴ്‌നാട്ടിൽ നേടാനായത്.

ഗ്രാമീണ മേഖലയിൽ വലിയ ചലനമുണ്ടാക്കാൻ പാർട്ടിക് കഴിഞ്ഞില്ലെങ്കിലും നഗര മേഖലയിൽ സ്വാധീനം ചെലുത്താൻ പാർട്ടിക്ക് കഴിഞ്ഞു.13 ലോക്‌സഭാ മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്താനും മക്കൾ നീതി മയ്യത്തിന് കഴിഞ്ഞു. കോയമ്പത്തൂർ, സൗത്ത് ചെന്നൈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഒരു ലക്ഷത്തിലധികം വോട്ടുകൾ പിടിക്കുകയും ചെയ്തു. 12 ശതമാനത്തോളമാണ് ഇവരുടെ വോട്ട് ഷെയർ. രാജ്യത്തെ ആദ്യ തീവ്രവാദി ഗോഡ്സെ ആയിരുന്നെന്ന കമൽഹാസന്റെ പരാമർശം വലിയ വിവാദമായിരുന്നു.

Read more topics: # Kamalahassan,# says about,# Jayalalitha
Kamalahassan says about Jayalalitha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക