Latest News

ശ്രീവിദ്യയുടെ അണ്‍ബോക്‌സിങ് വീഡിയോ; ആരാധകരുടെ കണ്ണ് തൊട്ടുപിന്നിലെ മദ്യക്കുപ്പികളില്‍; മൂഡ് മാറ്റാന്‍ ഒരെണ്ണം അടിച്ചാല്‍ മതിയെന്ന് കമന്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി രാഹുലിന്റെ മറുപടി 

Malayalilife
 ശ്രീവിദ്യയുടെ അണ്‍ബോക്‌സിങ് വീഡിയോ; ആരാധകരുടെ കണ്ണ് തൊട്ടുപിന്നിലെ മദ്യക്കുപ്പികളില്‍; മൂഡ് മാറ്റാന്‍ ഒരെണ്ണം അടിച്ചാല്‍ മതിയെന്ന് കമന്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി രാഹുലിന്റെ മറുപടി 

മലയാളികളുടെ പ്രിയ ടെലിവിഷന്‍ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ശ്രീവിദ്യ മുല്ലച്ചേരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയും അതിന് ഭര്‍ത്താവും സംവിധായകനുമായ രാഹുല്‍ രാമചന്ദ്രന്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അസുഖം വന്നതിനെത്തുടര്‍ന്ന് മൂഡ് ഔട്ടായിരുന്ന താന്‍ പഴയ ഊര്‍ജ്ജസ്വലത തിരിച്ചുപിടിക്കാന്‍ കുറച്ചധികം ബ്യൂട്ടി പ്രൊഡക്ടുകള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതിനെക്കുറിച്ചായിരുന്നു ശ്രീവിദ്യയുടെ വീഡിയോ. ഓരോ പ്രൊഡക്ടുകളും നടി അണ്‍ബോക്‌സ് ചെയ്ത് കാണിക്കുമ്പോള്‍ തൊട്ടുപിന്നില്‍ രാഹുലിനെയും കാണാമായിരുന്നു. 

എന്നാല്‍, വീഡിയോ കണ്ട പല ആരാധകരുടെയും ശ്രദ്ധ പോയത് ശ്രീവിദ്യയുടെ ബ്യൂട്ടി പ്രൊഡക്ടുകളിലേക്കല്ല, മറിച്ച് താരത്തിന്റെ തൊട്ടുപിന്നിലെ ഷെല്‍ഫില്‍ ഇരുന്ന മദ്യക്കുപ്പികളിലേക്കായിരുന്നു. ഇതോടെ വീഡിയോയ്ക്ക് താഴെ കൗതുകമുണര്‍ത്തുന്ന കമന്റുകളുമായി ആരാധകര്‍ എത്തി. 'അസുഖം മാറാനും മൂഡ് മാറാനും ആ ഷെല്‍ഫില്‍ ഇരിക്കുന്ന സാധനങ്ങളില്‍ നിന്ന് ഒരെണ്ണം എടുത്ത് അടിച്ചാല്‍ മതിയായിരുന്നു, ബ്യൂട്ടി പ്രൊഡക്ട്‌സ് ഒന്നും വാങ്ങേണ്ടി വരില്ലായിരുന്നു' എന്ന രീതിയിലായിരുന്നു ഭൂരിഭാഗം കമന്റുകളും. 

കമന്റുകള്‍ പരിധി വിട്ടതോടെ ഭാര്യയുടെ വീഡിയോയ്ക്ക് താഴെ തകര്‍പ്പന്‍ കൗണ്ടറുമായി രാഹുല്‍ തന്നെ നേരിട്ടെത്തി. പുരുഷന്മാരുടെ സങ്കടങ്ങള്‍ക്ക് ആരും വില കല്‍പ്പിക്കുന്നില്ലെന്ന് തമാശ രൂപേണ പറഞ്ഞുകൊണ്ട് രാഹുല്‍ കുറിച്ച മറുപടി ഇങ്ങനെയായിരുന്നു:  'വിഷമം കേള്‍ക്കാന്‍ വന്നവര്‍ ദയവായി വിഷമം കേട്ടിട്ട് പോകേണ്ടതാണ്. മറിച്ച് മുകളില്‍ ഇരിക്കുന്ന സാധനങ്ങള്‍ ഗിവ് എവേ കൊടുക്കുന്നുണ്ടോ, ഒരെണ്ണം തരാമോ എന്നുള്ള ചോദ്യങ്ങള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. എനിക്ക് തന്നെ അതില്‍ നിന്നുമൊക്കെ ഒരെണ്ണം കിട്ടുന്നത് ആണ്ടിലും സംക്രാന്തിക്കുമാണ്. അത് ആക്രാന്തത്തോടെ അതിലേക്കുള്ള എന്റെ നോട്ടം കണ്ടപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. അല്ലെങ്കിലും പുരുഷന്മാരുടെ സൈനസൈറ്റിസിന് ഒന്നും ഇവിടെ വില ഇല്ലല്ലോ!' 

തങ്ങളുടെ യാത്രാവിശേഷങ്ങളും വ്യക്തിജീവിതത്തിലെ സന്തോഷങ്ങളുമെല്ലാം മിനി വ്‌ലോഗുകളിലൂടെ സ്ഥിരമായി പങ്കുവെക്കാറുള്ള ഈ ദമ്പതികളുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിന് താഴെ വന്ന മറുപടിയും ഇപ്പോള്‍ സിനിമാ-ടെലിവിഷന്‍ പ്രേമികള്‍ക്കിടയില്‍ ചിരി പടര്‍ത്തുകയാണ്.

sreevidya mullacherry rahul vedio troll

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES