നടന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പവിയേട്ടന്റെ മധുരച്ചൂരലിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ഡിസംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും. ലെനയാണ് ചിത്രത്തിലെ നായിക. മിശ്രവിവാഹിതരായ ദമ്ബതികളായാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു ചിത്രമെത്തുന്നത്. സുരേഷ് ബാബു ശ്രീസ്ഥയുടെതാണ് കഥ. വി.സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്ബ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സി രഘുനാഥ് സംഗീതം ഒരുക്കിയിരിക്കുന്നു.
എംജി ശ്രീകുമാര്‍, കെജെ യേശുദാസ്, കെഎസ് ചിത്ര, വൃന്ദ മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ലിഷോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.