മലയാളികളുടെ പ്രിയ താരമാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി വെള്ളിത്തിരയില്‍ എത്തി ഇന്ന് നടനായും സംവിധായകനായുമെല്ലാം തിളങ്ങുന്ന വിനീത് പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ശ്രദ്ധനടാറുണ്ട്. അത്തരത്തില്‍ നടന്‍ പങ്കുവച്ചൊരു മെസേജ് സ്‌ക്രീന്‍ ഷോട്ടും കുറിപ്പുമാണ് വൈറലാകുന്നത്. തന്റെ മകന്‍ വിഹാന്‍ ആദ്യമായി അയച്ച മെസേജ് ആണ് വിനീത് പങ്കുവച്ചിരിക്കുന്നത്.
വിനിത് ഭാര്യയായ ദിവ്യയ്ക്ക് ഫോണില്‍ അയച്ച മെസേജിന് മകനാണ് മറുപടി അയക്കുന്നത്.കണ്ണൂരില്‍ വിമാനം ഇറങ്ങിയെന്ന് വിനീത് സന്ദേശമയച്ചു. പിന്നാലെയാണ് 'വിനീത്, നിത്യ ഒ കെ ആണ് വിശ്രമിക്കുകയാണ്' എന്ന് മറുപടി വന്നത്. തന്റെ മെസേജിന് വളരെപ്പെട്ടെന്നാണ് മറുപടി വന്നതെന്നും. പിന്നെയാണ് ഈ മെസേജ് ദിവ്യയല്ല മകന്‍ വിഹാന്‍ ആണ് അയച്ചതെന്ന് മനസിലായതെന്നും പോസ്റ്റിന് താഴെ താരം കുറിച്ചിട്ടുണ്ട്.
വിനീതിന്റെ ഭാര്യ ദിവ്യയെ വീട്ടില്‍ നിത്യ എന്നാണ് വിളിക്കുന്നത് ഇക്കാര്യവും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.അതേസമയം, '2018 എവരി വണ്‍ ഈസ് ഹീറോ' എന്ന ചിത്രമാണ് വിനീതിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം മെയ് 5ന് തിയറ്ററുകളില്‍ എത്തും. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.