ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് ശ്രീലക്ഷ്മി സതീഷ് ശ്രദ്ധിക്കപ്പെുന്നത്. ബോളിവുഡ് സംവിധായകന് രാം ?ഗോപാല്‍ വര്‍മയുടെ കണ്ണില്‍ വിഡിയോ പതിഞ്ഞതോടെ ശ്രീലക്ഷ്മി അടിമുടി മാറി. പേര് ആരാധ്യ ദേവി എന്നാക്കി. ആര്‍ജിവിയുടെ സാരി എന്ന സിനിമയില്‍ നായികയായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ശ്രീലക്ഷ്മിയുടെ പുതിയ വിഡിയോ ആണ്.
മഴയുടെ പശ്ചാത്തലത്തില്‍ സാരിയില്‍ അതീവ ഗ്ലാമറസായാണ് ശ്രീലക്ഷ്മി എത്തുന്നത്. ആര്.ജി.വി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ശ്രീലക്ഷ്മിയുടെ മാറ്റം വിശ്വസിക്കാനാകുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്പരന്നു എന്നും ആര്.ജി.വി കുറിച്ചു.
ശ്രീലക്ഷ്മിയും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോയ്ക്ക് അഭിനന്ദനങ്ങളെക്കാളും വിമര്‍ശന കമന്രുകളാണ് നിറയുന്നത്. ആര്.ജി.വിയ്ക്കെതിരെയും വിമര്‍ശനം ഉണ്ട്.