സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ച് വര്‍ഷമായി തങ്ങളെ അധിക്ഷേപിക്കുന്ന വരുടെ ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട് ഡബ്ബിം?ഗ് ആര്‍ട്ടിസ്റ്റും നടിയുമായ രവീണ. ശ്രീജ രവിയുടെ മകളാണ് രവീണ. ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനുമാണ് തന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും നിരന്തരം വേട്ടയാടുന്നതെന്നും പൊലീസില്‍ പരാതികള്‍ നല്‍കിയിട്ടും അത് തുടരുകയാണെന്നും ഇവര്‍ പറയുന്നു.
വെറുപ്പുളവാക്കുന്ന ഭാഷയിലാണ് മെസേജുകളും കമന്റുകളും വരുന്നതെന്ന് പറഞ്ഞ ഇവര്‍, എല്ലാ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. മറ്റ് നിരവധി വനിതാ അഭിനേതാക്കള്‍ക്കും ഇവരില്‍ നിന്നും ദുരനുഭവം ഉണ്ടെന്നും രവീണ പറയുന്നു.
അയക്കുന്ന സന്ദേശങ്ങളിലും കമന്റുകളിലും വെറുപ്പുളവാക്കുന്ന ഭാഷയാണ് ഉപയോഗിക്കുന്നതെന്നും ഇതിന്റെയെല്ലാം സ്‌ക്രീന്‍ഷോട്ടുകള്‍ താന്‍ പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ കുറിച്ചു. നിരവധി വനിതാ അഭിനേതാക്കള്‍ക്കും ഇവരില്‍ നിന്ന് സമാനമായ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും രവീണ കൂട്ടിച്ചേര്‍ത്തു.
താരം പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:
'കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളെ നിന്തരം ശല്യപ്പെടുത്തുന്ന വേട്ടക്കാരില്‍ നിന്ന് എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും എന്നെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റിടുന്നത്,' രവീണ തന്റെ സമൂഹമാധ്യമ കുറിപ്പില്‍ പറയുന്നു. പോലീസില്‍ പരാതികള്‍ നല്‍കിയിട്ടും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഈ ശല്യം അവസാനിക്കാത്തതിനാലാണ് ഇത്രയും കാലം മൗനം പാലിച്ചതെന്നും അവര്‍ വെളിപ്പെടുത്തി.
താനുമായി അടുപ്പമുള്ളവരെയും ഇവര്‍ ലക്ഷ്യമിടുന്നതിനാല്‍, താന്‍ കാരണം ഇത് നേരിടേണ്ടി വന്ന സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും രവീണ ക്ഷമ ചോദിച്ചു. നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടും വ്യത്യസ്ത അക്കൗണ്ടുകളില്‍ നിന്നായി ഈ മോശം സന്ദേശങ്ങളും കമന്റുകളും തുടരുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് രവീണ ചില കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചു:
1. പ്രതികളുടെ പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക.
2. ഇവരില്‍ നിന്നോ ഇവരുടെ സഹോദരനില്‍ നിന്നോ എന്തെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജാഗ്രത പാലിക്കുക.
3. അവരുടെ കമന്റുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ മറുപടി നല്‍കരുത്.
സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈയില്‍ ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ അധികാരികള്‍ നടപടിയെടുക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രവീണ തന്റെ കുറിപ്പില്‍ അവസാനമായി പറയുന്നു.