മായാനദി, മുംബൈ പോലീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ യുവതാരം ഹരീഷ് ഉത്തമന് വിവാഹിതനായി. മുംബൈ സ്വദേശിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി അമൃത കല്യാണ്‍പൂര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു ഹരീഷിന്റെ താലിക്കെട്ട്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗുരുവായൂര്‍ നടയില്‍ നടത്തിയ വിവാഹത്തില്‍ പങ്കെടുത്തത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനികളില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ നടനാണ് ഹരീഷ് ഉത്തമന്. മായാനദിയിലെ പൊലീസ് വേഷവും തമിഴ് ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെയുമാണ് ഹരീഷ് തെന്നിന്ത്യയിലെ സൗന്ദര്യമുള്ള വില്ലനായി മാറിയത്.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഹരീഷ് ഇന്നലെ വിവാഹിതനായത്. ഒട്ടനവധി വിവാഹങ്ങള്‍ ദിവസവും നടക്കാറുള്ള ക്ഷേത്ര സന്നിധിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള വരന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും വിവാഹത്തിന് വരനും വധുവും എത്തിയപ്പോഴാണ് ആളുകള്‍ താരത്തെ തിരിച്ചറിഞ്ഞത്. തമിഴിലേയും തെലുങ്കിലേയും തിരക്കുള്ള വില്ലന്‍ ഗുരുവയൂര് ക്ഷേത്രനടയില്‍ വിവാഹമെന്ന് അറിഞ്ഞപ്പോള്‍ കണ്ടുനിന്ന ചിലരാണ് ആദ്യം ചിത്രം പകര്‍ത്തിയത്. പിന്നീട് വിവാഹചിത്രം താരം തന്നെ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്തു.
സുന്ദരനായ വില്ലന്‍ പ്രതിച്ഛായയുള്ള ഹരീഷ് സിനിമയില്‍ എത്തും മുമ്പ് ആറു വര്‍ഷത്തോളം പ്രശസ്ത എയര്‍ലൈന്‍ കമ്പനിയില്‍ കാബിന് ക്രൂ ആയിരുന്നു. മുന്‍നിര സംവിധായകരുടേതടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഹരീഷ് ഉത്തമന്. നിരവധി ഷോര്‍ട്ട് ഫിലിമിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പാണ്ഡ്യനാട്, തനി ഒരുവന്, ഭൈരവ തുടങ്ങിയ സിനിമകളിലൂടെ ഹരീഷ് ഉത്തമന് തമിഴകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.തുളസിമാലയണിഞ്ഞ് സന്തോഷത്തോടെ നില്ക്കുന്ന നവദമ്പതികളുടെ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.