കന്നഡ സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍. ഉടന്‍ തന്നെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഹാലക്ഷ്മി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുറച്ചുകാലങ്ങളായി ജഗദീഷ് കടുത്ത സാമ്പത്തി ബുദ്ധിമുട്ടുകള്‍ നേരിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ ജഗദീഷിന്റെ വീട് ജപ്തി ചെയ്‌തെന്നും ഇതിന് മുന്‍പും ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അപ്പു പപ്പു, സ്നേഹിതരു, രാംലീല, മാസ്റ്റ് മജ മാഡി തുടങ്ങിയവ സൗന്ദര്യ ജഗദീഷ് നിര്‍മ്മിച്ച സിനിമകളാണ്. സൗന്ദര്യ ജഗദീഷിന്റെ ആകസ്മിക നിര്യാണത്തില്‍ നടന്‍ ദര്‍ശന്‍, നിര്‍മ്മാതാവും സംവിധായകനുമായ തരുണ്‍ സുധീര്‍ തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി.
ബെംഗളൂരുവിലൈ പ്രശസ്തമായ ജെറ്റ്‌ലാഗ് പബ് ജഗദീഷിന്റെ ഉടമസ്ഥതിയിലായിരുന്നു. അനുവദിച്ച സമയത്തിനപ്പുറം പബ്ബ് തുറന്നുപ്രവര്‍ത്തിച്ച കേസില്‍ ജഗദീഷിനെതിരേ ഈയിടെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈയിടെ ജഗദീഷിന്റെ ഭാര്യാമാതാവിന്റെ മരണം നടന്നിരുന്നു. അവരോട് ജഗദീഷിന് വലിയ ആത്മബന്ധമുണ്ടായിരുന്നുവെന്നും അമ്മയുടെ വിയോഗത്തില്‍ അതീവദുഖിതനായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു